ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി.
തെരഞ്ഞെടുപ്പിലെ വിജയത്തിന് താന്‍ യോഗി ആദിത്യനാഥിനെ അഭിനന്ദിച്ചെന്നും ഉത്തര്‍പ്രദേശിലെ ഫിലിം സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം തനിക്ക് ഉറപ്പുനല്‍കിയെന്നും അഗ്നിഹോത്രി പറഞ്ഞു. യു.പി ചലച്ചിത്രനിര്‍മാണത്തിന്റെ ഹബ്ബായി മാറുമെന്നും അഗ്നിഹോത്രി പറഞ്ഞു.
‘കശ്മീര്‍ ഫയല്‍സ്’ പൂര്‍ണമായും വസ്തുതകളെ അടിസ്ഥാനമാക്കി നിര്‍മിച്ച സിനിമയാണെന്നും വിവാദം അനാവശ്യമാണെന്നും അഗ്നിഹോത്രി പറഞ്ഞു.
ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ചില ആളുകള്‍ ‘കശ്മീര്‍ ഉപയോഗിച്ച്’ ബിസിനസ്സ് നടത്തുകയാണെന്നും അവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കാതിരിക്കാന്‍ അവരാണ് പ്രക്ഷോഭം സൃഷ്ടിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
‘ചില ഗ്രൂപ്പുകള്‍ കശ്മീരിനെ കച്ചവടത്തിനായി ഉപയോഗിക്കുകയാണ്. ഞങ്ങളുടെ സിനിമ ഇത് അവസാനിപ്പിക്കാന്‍ ശ്രമിച്ചു. ഇതില്‍ നിന്ന് നേട്ടമുണ്ടാക്കിയവര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ തീവ്രവാദത്തിന്റെ പേരില്‍ ഒരു വിവാദവും ഉണ്ടാക്കാന്‍ കഴിയില്ല,’ അഗ്‌നിഹോത്രി മാധ്യമങ്ങളോട് പറഞ്ഞു.
തീവ്രവാദം ഒരു സമൂഹത്തില്‍ പ്രവേശിക്കുകയും സമൂഹത്തിന്റെ ഒരു ഭാഗത്ത് നിന്ന് പ്രത്യയശാസ്ത്രപരമായ പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍ അത് ദുരന്തത്തിലേക്ക് നയിക്കുമെന്ന് കാണിക്കാന്‍ തങ്ങള്‍ ശ്രമിച്ചു,’ തന്റെ സിനിമ ‘പൂര്‍ണ്ണമായും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നുമാണ് അഗ്‌നിഹോത്രിയുടെ വാദം.
വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയിയാണ് കശ്മീര്‍ഫയല്‍സ്. പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് കശ്മീര്‍ ഫയല്‍സ് പറയാന്‍ ശ്രമിച്ചിരിക്കുന്നത്.
എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.
Content Highlights: I congratulated Adityanath, says Kashmir Files Director