| Sunday, 24th March 2019, 8:35 pm

ഞാനൊരു ബ്രാഹ്മണനാണ്, എനിക്ക് കാവല്‍ക്കാരനാവാന്‍ കഴിയില്ല, ഞാന്‍ ഉത്തരവിടുമ്പോള്‍ അനുസരിക്കേണ്ടവരാണ് കാവല്‍ക്കാര്‍: സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയ്‌ന്റെ ഭാഗമായി നേതാക്കളുടെ പേരിന് മുമ്പ് “ചൗക്കീദാര്‍” എന്ന് ചേര്‍ക്കുമ്പോള്‍ താന്‍ അങ്ങനെ വെക്കാത്തത് ബ്രാഹ്മണനായത് കൊണ്ടാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി.

തമിഴ് ടിവി ചാനലായ തന്തി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വാമി സ്വന്തം മേന്മ പറഞ്ഞത്.

നേതാക്കളെല്ലാം ട്വിറ്ററില്‍ പേരിന് മുമ്പ് “ചൗക്കീദാര്‍” എന്ന് ചേര്‍ക്കുമ്പോള്‍ താങ്കളെന്താണ് പേര് മാറ്റാത്തതെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ “ഞാന്‍ ബ്രാഹ്മണനാണ്. എനിക്ക് കാവല്‍ക്കാരനാവാന്‍ പറ്റില്ല. ഞാന്‍ ഉത്തരവിടുകയും കാവല്‍ക്കാര്‍ അത് അനുസരിക്കണം” എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി മറുപടി നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് വലിയ അറിവില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ഇന്നലെ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more