|

'അവഗണന ഇനിയും പൊറുക്കാനാവില്ല'; ബി.ജെ.പി. എം.പി. കീർത്തി ആസാദ് കോൺഗ്രസിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി.യുടെ ബീഹാർ എം.പി. കീര്‍ത്തി ആസാദ് കോണ്‍ഗ്രസിലേക്ക് കളം മാറ്റി ചവിട്ടുന്നു. ബീഹാറിലെ ദര്‍ബാങ്കാ മണ്ഡലത്തില്‍ നിന്നുളള എംപിയാണ് കീര്‍ത്തി ആസാദ്. കുറെ നാളുകളായി ബിജെപിയില്‍ തന്നെ അവഗണിക്കുന്നതില്‍ ആസാദിന് പാർട്ടിയോട് വിരോധമുണ്ട്. തുടര്‍ച്ചയായി മൂന്നുതവണ എം.പിയായ കീര്‍ത്തി ഫെബ്രുവരി 15ന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് കരുതുന്നത്.

Also Read ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് എസ്.പി-ബി.എസ്.പി സഖ്യത്തിനൊപ്പം പോവുമെന്ന് ഘടകകക്ഷി

പാര്‍ട്ടിയില്‍ മോദിയുടെ സ്ഥിരം വിമർശകരിൽ ഒരാളാണ് കീർത്തി ആസാദ്. അയോധ്യവിഷയം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതിനെയും കീര്‍ത്തി ആസാദ് ബിജെപിക്കെതിരെ തിരിഞ്ഞതാണ്. കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെ കളിയാക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്ന് കീർത്തി വിമർശിക്കുകയും ചെയ്തു.

Also Read അബുദാബി കോടതികളില്‍ അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഇനി ഹിന്ദിയും

ജവാഹർലാൽ നെഹ്‌റുവിനെ ലക്ഷ്യമാക്കി ബിജെപി വിമർശനപരമ്പര മുന്നോട്ട് കൊണ്ട് പോകുന്നതിനെയും കീര്‍ത്തി ആസാദിന് അതൃപ്തിയുണ്ട് അരുണ്‍ ജെയ്റ്റ്‌ലി പാർട്ടി നേതൃത്വത്തിൽ ഉണ്ടായിരുന്ന സമയത്ത് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെതിരെ അഴിമതി ആരോപണങ്ങൾ കീർത്തി ഉന്നയിച്ചിരുന്നു. കീര്‍ത്തി ആസാദ് 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു.

Latest Stories