കായികതാരമെന്ന നിലയില്‍ എനിക്ക് സംസാരിക്കാന്‍ മാത്രമേ കഴിയൂ: ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഇര്‍ഫാന്‍ പത്താന്‍
ന്യൂദല്‍ഹി: ഗസയില്‍ നിരപരാധികളായ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതില്‍ ദുഖം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. ലോകനേതാക്കളോട് ഒരുമിച്ച് നിന്ന് അക്രമണം അവസാനിപ്പിക്കാനും തന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
‘ഒരോ ദിവസവും ഗസയില്‍ 0-10 വയസു വരെ പ്രായമുള്ള നിരപരാധികളായ കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു, ലോകം നിശബ്ദമാണ്. ഒരു കായിക താരം എന്ന നിലയില്‍ എനിക്ക് സംസാരിക്കാന്‍ മാത്രമേ കഴിയൂ,ലോക നേതാക്കള്‍ ഒന്നിച്ച് ഈ വിവേകശൂന്യമായ കൊലപാതകത്തിന് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,’ എക്‌സില്‍ ഇര്‍ഫാന്‍ പത്താന്‍ കുറിച്ചു.
ഗസയുടെ വടക്കുഭാഗത്തുള്ള ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രഈല്‍ കഴിഞ്ഞദിവസം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഗസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഒന്നായ ജബലിയ ക്യാമ്പിലെ ആക്രമണത്തില്‍ അറബ് സര്‍ക്കാറുകള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.
ഒക്ടോബര്‍ 28ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ ഏഴ് മുതല്‍ 3324 കുട്ടികളാണ് ഗസയില്‍ കൊല്ലപ്പെട്ടത്. വെസ്റ്റ്ബാങ്കില്‍ ഇതേ കാലയളവില്‍ 36 കുട്ടികള്‍ കൊല്ലപ്പെട്ടു.
Content highlight : I Can Only Speak Out, But…”: Irfan Pathan On Innocent Children Dying In Gaza