പ്രണയവും , കോമഡിയും ഇനി തന്റെ സിനിമകളിലില്ല:രാം ഗോപാല്‍ വര്‍മ
Movie Day
പ്രണയവും , കോമഡിയും ഇനി തന്റെ സിനിമകളിലില്ല:രാം ഗോപാല്‍ വര്‍മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st March 2013, 4:23 pm

റൊമാന്‍സും, കോമഡിയും താന്‍ ഒരിക്കലും ചിത്രീകരിക്കില്ലെന്ന് രാം ഗോപാല്‍ വര്‍മ. നിഷ്‌കളങ്കമായ പ്രണയം നമുക്ക് നഷ്ടപ്പെട്ടു. പ്രണയമെന്ന് പറഞ്ഞാല്‍ സെക്‌സാണെന്ന യാഥാര്‍ത്ഥ്യത്തിലാണ് നാം എത്തി നില്‍ക്കുന്നത് .[]

ഞാന്‍ മനുഷ്യമനസ്സിന്റെ ഈ സങ്കീര്‍ണതയെ തിരിച്ചറിയുന്നു. ഇത് വിപ്ലവാത്മകമായ സ്വഭാവമാണ്. ആണ്‍കുട്ടികളുടെ ഇത്തരം പ്രണയം ചിത്രീകരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം കസബിനെ തൂക്കി കൊന്ന സംഭവം സിനിമയാക്കാനാണെന്നും  ബോളിവുഡിലെ ഈ പ്രശസ്ത സംവിധായന്‍ പറഞ്ഞു.

ഇന്ന് ആര്‍.വി.ജിയുടെ “”ദ അറ്റാക്ക് ഓഫ് 26/11 റിലീസ് ചെയ്തു. ഇതിനിടെയാണ് ആര്‍.വി.ജിയുടെ അഭിപ്രായപ്രകടനം. ഈ സിനിമ മുംബൈ ഭീകരാക്രമണത്തെ കുറിച്ചാണ പറയുന്നത്.

ബോളിവുഡിലെ സ്ഥിരം പ്രണയകഥകളും കോമഡിയുമൊന്നും സിനിമയാക്കില്ലെന്നും കൂടുതല്‍ സങ്കീര്‍ണമായി കൊണ്ടിരിക്കുന്ന മനുഷ്യ സ്വഭാവത്തിന്റെ ഇരുണ്ട ഭാഗത്തെ ചിത്രീകരിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ഈ പ്രശസ്ത സംവിധായകന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു.

“”്‌നിശബ്ദ്”” പോലുള്ള പ്രണയസിനിമകളുടെ വിഷ്യല്‍ എപ്പോഴും തീവ്രവും ഇരുണ്ടതുമായിരിക്കും. എന്നാല്‍ ബോളിവുഡില്‍ കണ്ടുവരുന്ന തരത്തിലുള്ള സാധാരണ പ്രണയ കഥകള്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

ആര്‍വി.ജിയുടെ സത്യ, രംഗീല,കമ്പനി, സര്‍ക്കാര്‍ എന്നീ പ്രണയ ചിത്രങ്ങള്‍ വമ്പന്‍ വിജയമാണ്  ബോളിവുഡില്‍ നേടിയത്. എന്നാല്‍ പിന്നീട് വന്ന രക്ത ചരിത്ര, ഡിപ്പാര്‍ട്ട്‌മെന്റ് എന്നീ സിനിമകള്‍ക്ക് പരാജയം ഏറ്റു വാങ്ങേണ്ടി  വന്നിരുന്നു.

എന്നിരുന്നാലും വര്‍മ ഇതൊന്നും പ്രശ്‌നമാക്കുന്നില്ലെന്നാണ് പറയുന്നത്.  ഞാന്‍ ഒരിക്കലും ഒരു ഫോര്‍മുല തന്നെ തുടരാന്‍ ഇഷ്ടപ്പെടുന്നില്ല. പ്രേക്ഷകര്‍ പൊതുവത്കരിക്കപ്പെടുന്നില്ലെന്നാണ് താന്‍ കരുതുന്നത്. എല്ലാവരും വ്യത്യസ്ത അഭിരുചിയും , സെന്‍സിബിലിറ്റിയുമുള്ളവരാണ്.

ഒരിക്കലും എല്ലാരെയും ഒരൊറ്റ ആട്ടിന്‍ കൂട്ടത്തെ പോലെ കാണരുതെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ സിനിമയുണ്ടാക്കുന്നു. കാരണം സിനിമ എന്റെ അഭിനിവേശമാണ്. ഞാന്‍ നീതി പുലര്‍ത്താനിഷ്ടപ്പെടുന്നു. ഞാന്‍ ചിന്തിക്കുന്നതും വിശ്വസിക്കുന്നതും എന്താണോ അതു മാത്രമാണ് ചെയ്യുകയെന്നും ആര്‍.വി.ജി പറഞ്ഞു.