Advertisement
national news
വാര്‍ത്താവിനിമയ വകുപ്പ് മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 12, 06:01 am
Wednesday, 12th January 2022, 11:31 am

ന്യൂദല്‍ഹി: കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ ട്വിറ്റര്‍ അക്കൗണ്ടിന് ‘എലോണ്‍ മസ്‌ക്’ എന്ന് പേര് മാറ്റുകയും ‘ഗ്രേറ്റ് ജോബ്’ (great job ) എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു.

എലോണ്‍ മസ്‌കിന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നുള്ള ഒരു ട്വീറ്റ് ഇവര്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ ട്വിറ്റര്‍ അക്കൗണ്ട് റിക്കവര്‍ ചെയ്യുകയും ഹാക്കര്‍മാര്‍ ഡിലീറ്റ് ചെയ്ത് പ്രൊഫൈല്‍ പിക്ചര്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.


ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്ത ഗ്രേറ്റ് ജോബ് എന്നതടക്കമുള്ള ട്വീറ്റുകളും പോസ്റ്റ് ചെയ്ത മറ്റ് ലിങ്കുകളും ഡിലീറ്റ് ചെയ്യുകയും ചെയ്തു.

കൃത്യം ഒരു മാസത്തിന് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12നായിരുന്നു മോദിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തത്.

ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ പെട്ടന്ന് തന്നെ അക്കൗണ്ട് റിക്കവര്‍ ചെയ്യുകയും ചെയ്തിരുന്നു. ക്രിപ്‌റ്റോ കറന്‍സിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകളായിരുന്നു മോദിയുടെ അക്കൗണ്ടില്‍ നിന്നും ഹാക്കര്‍മാര്‍ പങ്കുവെച്ചിരുന്നത്.

ജനുവരി മൂന്നിനും ഇത്തരത്തിലുള്ള ഹാക്കിംഗ് നടന്നിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് വേള്‍ഡ് അഫയേഴ്‌സിന്റെ ട്വിറ്റര്‍ അക്കൗണ്ടും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അക്കൗണ്ടും ഇത്തരത്തില്‍ ഹാക്ക് ചെയ്തിരുന്നു.

എലോണ്‍ മസ്‌ക് എന്ന് തന്നെയായിരുന്നു ഹാക്കര്‍മാര്‍ അന്നും പേജിന് പേര് നല്‍കിയത്. ഇക്കാരണം കൊണ്ടുതന്നെ ബുധനാഴ്ചത്തെ സംഭവത്തിന് പിന്നലും ഇവര്‍ തന്നെയാണോ എന്നും സംശയമുയരുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: I&B Ministry Twitter account hacked, restored after few minutes