Movie Day
ജീവിത പങ്കാളിയെ കണ്ടെത്തിയെന്ന് ലക്ഷ്മി റായ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 May 25, 09:38 am
Saturday, 25th May 2013, 3:08 pm

[]വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ലേ എന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക ലക്ഷ്മി റായ് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ ആ ചോദ്യത്തിനുള്ള ഉത്തരവുമായിട്ടാണ് ഇത്തവണ ലക്ഷ്മി റായ്  പ്രേക്ഷകര്‍ക്കിടയിലെത്തുന്നത്.

വിവാഹ കാര്യത്തെ കുറിച്ച് അടിയന്തിരമായ ചിന്തയിലാണ് ലക്ഷ്മി റായ് എന്നാണ് തെന്നിന്ത്യന്‍ വാര്‍ത്തകള്‍ വ്യക്താമാക്കുന്നത്. തന്റെ മനസ്സിന് പറ്റിയ ഒരാളെ കണ്ടെത്തിയിട്ടുണ്ടെന്നും, ഞങ്ങള്‍ തമ്മില്‍ ഉടന്‍ വിവാഹിതരാവുമെന്നും ലക്ഷ്മി റായ് അറിയിച്ചു.[]

താന്‍ ജീവിത പങ്കാളിയാക്കാന്‍ പോകുന്ന വ്യക്തി സിനിമയില്‍ ഉള്ള ആളല്ലെന്നും, അദ്ദേഹം ബിസിനസ് കാര്യങ്ങളുമായി വിദേശത്താണ് ഇപ്പോള്‍  ഉള്ളതെന്നും ലക്ഷ്മി അറിയിച്ചു.

എന്നാല്‍ ജീവിത പങ്കാളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ ലക്ഷ്മി തയ്യാറായിട്ടില്ല. ചില പ്രത്യേക കാരണങ്ങളാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്ത് പറയാന്‍ സാധിക്കില്ലെന്നും ലക്ഷ്മി പറഞ്ഞു.

ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ച് കൂടുതലൊന്നും, വ്യക്താമാക്കുന്നില്ല. ആദ്യം ഞങ്ങള്‍ക്ക് പരസ്പരം തുറന്ന് സംസാരിക്കണം, അതിന് വേണ്ടി കുറച്ച്ക്കാലം  അദ്ദേഹത്തോടൊപ്പമായിരിക്കുമെന്നും ലക്ഷ്മി അറിയിച്ചു.

തമിഴ് സിനിമക്ക് പുറമെ മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ലക്ഷ്മി റായിയുടെ ഏറ്റവും പുതിയ മലയാള ചിത്രം ” ആറു സുന്ദരികളുടെ കഥ” ഈയടുത്താണ് പുറത്തിറങ്ങിയത്.