| Monday, 16th August 2021, 6:40 pm

ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ആദ്യ 'വെളുത്ത വര്‍ഗ'ക്കാരനായതില്‍ അഭിമാനിക്കുന്നു: ജാര്‍വോ

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ആദ്യ ‘വെളുത്ത വര്‍ഗക്കാരന്‍’ താനാണെന്നതില്‍ അഭിമാനിക്കുന്നുവെന്ന് ഇന്ത്യന്‍ ജഴ്സി അണിഞ്ഞുകൊണ്ട് ഗ്രൗണ്ടില്‍ ഓടിയെത്തിയ ഇംഗ്ലീഷുകാരന്‍ ജാര്‍വോ. ട്വിറ്റര്‍ വഴിയാണ് ജാര്‍വോയുടെ പ്രതികരണം.

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനമായിരുന്നു ഇന്ത്യന്‍ ജഴ്സി അണിഞ്ഞ ജാര്‍വോ ഗ്രൗണ്ടില്‍ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇന്ത്യന്‍ താരങ്ങളുടെ കൂടെ ഇദ്ദേഹം ഗ്രൗണ്ടിലിറങ്ങുകയായിരുന്നു.

പിടിച്ച് മാറ്റാന്‍ ശ്രമിച്ച സെക്യുരിറ്റിയോട് താന്‍ ഇന്ത്യന്‍ ടീം അംഗമാണെന്ന തരത്തില്‍ ജഴ്‌സിയിലെ ലോഗോ തൊട്ട് കാണിച്ചത് കളിക്കാര്‍ക്കിടയിലും കാണികള്‍ക്കിടയിലും ചിരിപടര്‍ത്തിയിരുന്നു.

എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ പുറത്തേക്ക് കൊണ്ടുപോയിരുന്നു.

ഡാനിയല്‍ ജാര്‍വിസ് എന്ന പ്രൊഫഷണല്‍ ഹാസ്യ താരമാണ് ഇദ്ദേഹം.

അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. 194 ന് ഏഴ് വിക്കറ്റ് നഷ്ടമായ ഇന്ത്യ അവിശ്വസനീയമായ ചെറുത്തുനിന്ന വാലറ്റത്തിന്റെ പ്രകടനത്തിലൂടെ ഇംഗ്ലണ്ടിന് വിജയലക്ഷ്യമായി 272 റണ്‍സാണ് മുന്നില്‍വെച്ചത്.

ഷമി 56 റണ്‍സുമായും ബൂമ്ര 34 റണ്‍സുമായും പുറത്താകാതെ നിന്നു. ഇശാന്ത് ശര്‍മ്മ 16 റണ്‍സെടുത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: ‘I am proud to be the first white person to play for India’ – England spectator after invading field during Lord’s Test

We use cookies to give you the best possible experience. Learn more