Advertisement
Malayalam Cinema
ആ അക്കൗണ്ടുകള്‍ ഒന്നും എന്റേതല്ല; ആള്‍മാറാട്ടം നടത്തരുത്; ക്ലബ് ഹൗസില്‍ താനില്ലെന്ന് വ്യക്തമാക്കി ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 31, 10:45 am
Monday, 31st May 2021, 4:15 pm

കുറഞ്ഞ ദിവസങ്ങള്‍ക്കിടെ ജനപ്രിയമായികൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസില്‍ താനില്ലെന്ന് വ്യക്തമാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.

ദുല്‍ഖറിന്റെ പേരില്‍ നാലോളം അക്കൗണ്ടുകള്‍ ക്ലബ് ഹൗസില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അതില്‍ ഒന്നില്‍ ആറായിരത്തിലേറെ ഫോളോവേഴ്സും നിലവിലുണ്ട്. തുടര്‍ന്നാണ് നടന്‍ പ്രതികരണവുമായി രംഗത്ത് വന്നത്.

‘ഞാന്‍ ക്ലബ് ഹൗസില്‍ ഇല്ല. ആ അക്കൗണ്ടുകള്‍ ഒന്നും എന്റേതല്ല. എന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആള്‍മാറാട്ടം നടത്തരുത്. അത് അത്ര തമാശയല്ല,’ ദുല്‍ഖര്‍ കുറിച്ചു.

കഴിഞ്ഞ ലോക്ഡൗണിലാണ് ക്ലബ് ഹൗസ് അവതരിക്കപ്പെടുന്നത്. അന്ന് ഐ.ഒ.എസ് ഉപഭോക്താക്കള്‍ക്ക് മാത്രമായിരുന്നു ഇത് ലഭ്യമായിരുന്നത്. വലിയ തോതില്‍ ജനപ്രീതി ലഭിച്ചപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം ഈ മെയ് 21 മുതല്‍ ആന്‍ഡ്രോയിഡിലും സര്‍വീസ് തുടങ്ങി.

അതിന് ശേഷമാണ് ഇപ്പോള്‍ വലിയതോതില്‍ ഈ ആപ്ലിക്കേഷന് പ്രചാരണം ലഭിക്കുന്നത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ക്ലബ്ഹൗസ് വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്. സംസാരം മാത്രമാണ് ഈ ആപ്പിലെ മാധ്യമം എന്ന് പറയാം. ഈ ആപ്പിന്റെ പ്രത്യേകതകളും മറ്റും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

പല സംഘടനകളും ക്ലബുകളും ചര്‍ച്ചകളും നടത്താന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ക്ലബ് ഹൗസാണ്. മലയാളികളുടെ വന്‍തിരക്കാണ് ക്ലബ് ഹൗസില്‍. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് മില്ല്യണ്‍ ആള്‍ക്കാര്‍ ആണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  I am not on on Clubhouse, These accounts are not mine says Dulquer Salmaan