| Friday, 15th May 2015, 2:34 am

താന്‍ വിവാഹിതയല്ല: അഞ്ജലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

താന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് തെന്നിന്ത്യന്‍ നടി അഞ്ജലി. നിരവധി അപവാദങ്ങളായിരുന്നു താരത്തെക്കുറിച്ച് പുറത്ത് വന്നിരുന്നത്. അഞ്ജലിയുടെ വിവാഹം കഴിഞ്ഞെന്നും അവര്‍ക്ക് ഒരു കഞ്ഞുണ്ടെന്നും വരെയുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റായ കാര്യങ്ങളാണെന്നാണ് അവര്‍ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തനിക്കെതിരെയുള്ള വാര്‍ത്തകള്‍ക്കെതിരെ അവര്‍ രംഗത്ത് വന്നിരിക്കുന്നത്.

“എന്റെ വിവഹം കഴിഞ്ഞു എന്ന് മാത്രമല്ല എനിക്ക് ഒരു കുട്ടിയുണ്ട് എന്നും വാര്‍ത്ത വന്നിരുന്നു. ഒരു കുട്ടിയുമൊത്തുള്ള ഒരു ഫോട്ടോ ഞാന്‍ പോസ്റ്റ് ചെയ്തിരിന്നു. അത് എന്റെ ബന്ധുവിന്റെ കുട്ടിയായിരുന്നു.  എന്നാല്‍ ജനങ്ങള്‍ അത് എന്റെ കുട്ടിയാണെന്ന് പറയാന്‍ തുടങ്ങി. കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ എന്തൊക്കെയാണ് ഊഹിക്കുന്നത്, ഞാന്‍ വിവാഹിതയല്ല, ഞാന്‍ സിഗിള്‍ ആണ്.” അഞ്ജലി പറഞ്ഞു.

ഷൂട്ടിങ് ഷെഡ്യൂള്‍ കൃത്യമായി പാലിക്കില്ല, ഷൂട്ടിങിന് ഇടയ്ക്ക് താരത്തെ കാണാതായി തുടങ്ങിയ വാര്‍ത്തകളും അഞ്ജലിയെക്കുറിച്ച് വന്നിരുന്നു. താന്‍ ഷെഡ്യൂള്‍ അനുസരിച്ച് തന്നെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കഴിഞ്ഞ ആറ് മാസക്കാലമായി ബ്രേക്ക് എടുക്കാതെ ഫീല്‍ഡില്‍ ഉണ്ടെന്നുമായിരുന്നു ഇതിന് താരത്തിന്റെ മറുപടി.

താന്നെ കാണാതായി എന്നുള്ളത് വ്യാജ വാര്‍ത്തയാണെന്നും ഒരു നിര്‍മാതാവും സംവിധായകനും തന്നെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ലെന്നും താരം വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more