കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടുമാത്രം താന്‍ തന്റെ പ്രവൃത്തികളില്‍ നിന്ന് പിന്തിരിയാന്‍ പോകുന്നില്ലെന്ന് പ്രഫസര്‍ കെ.എസ് ഭഗവാന്‍. കൊല്ലപ്പെട്ട കന്നഡ സാഹിത്യകാരനും പുരോഗമന ചിന്തകനുമായിരുന്ന എം.എം കാല്‍ബുര്‍ഗിയുടെ അടുത്ത സഹായിയാണ് കെ.എസ് ഭഗവാന്‍.
കല്‍ബുര്‍ഗിയെ വെടിവെച്ച് കൊന്നതിന് പിന്നാലെ അടുത്ത ഇര കെ.എസ് ഭഗവാനാണെന്ന മംഗലാപുരത്തെ ഒരു ചെറുപ്പക്കാരന്റെ ട്വീറ്റിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒപ്പമിരുത്തി ആ ചെറുപ്പക്കാരനോട് സംസാരിക്കാന്‍ താന്‍ തയ്യാറാണെന്നും അതിന് അദ്ദേഹത്തെ മൈസൂരിലെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നതായും കെ.എസ് ഭഗവാന്‍ പറയുന്നു.
“മുന്നിലിരുന്ന് എന്റെ അക്കാദമിക് വര്‍ക്കുകളോട്, എഴുത്തിനോട് ഉള്ള എതിരഭിപ്രായങ്ങള്‍ അയാള്‍ പറയട്ടെ. ഞാന്‍ ഇത്രയും കാലം തുടര്‍ന്ന നിലപാടുകള്‍ തെറ്റാണെന്ന് തെളിവ് സഹിതം എന്നെ ബോധ്യപ്പെടുത്താന്‍ അയാള്‍ക്ക് കഴിയുകയാണെങ്കില്‍ സ്വയം തിരുത്താന്‍ എനിക്ക് സന്തോഷമേയുള്ളൂ.അല്ലാതെ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ട് മാത്രം ഞാന്‍ എന്റെ പ്രവൃത്തികളില്‍ നിന്ന് പിന്തിരിയാന്‍ പോകുന്നില്ല.” അദ്ദേഹം പറഞ്ഞു.
“നിങ്ങള്‍ക്ക് ഞങ്ങളെ കൊന്ന് കളയാനാകും, കഷണങ്ങളായി നുറുക്കാന്‍ സാധിച്ചേക്കും പക്ഷെ ഞങ്ങളെഴുതിയ സത്യങ്ങളെ കുഴിച്ച് മൂടാന്‍ ഉറപ്പായും സാധിക്കില്ല. എന്നെയും കൊല്ലാനായേക്കും പക്ഷെ നിലപാട് തരിമ്പ് പോലും മാറ്റാനാവില്ല.” കെ.എസ് ഭഗവാന്‍ വ്യക്തമാക്കി.
ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച് കെ.എസ് ഭഗവാന്റെ വാക്കുകളുടെ പൂര്‍ണരൂപം.
“കല്‍ബുര്‍ഗിയെ വെടിവെച്ച് കൊന്നതിന് പിന്നാലെ മംഗലാപുരത്തെ ഒരു ചെറുപ്പക്കാരന്‍ അടുത്ത ഇര ഞാനാണെന്ന് ട്വീറ്റ് ചെയ്ത കാര്യം അപ്പോള്‍ തന്നെ അറിഞ്ഞിരുന്നു. എനിക്ക് ആ ചെറുപ്പക്കാരനോട് സഹതാപമാണ് തോന്നുന്നത്. വഴി തെറ്റിപ്പോയ ഒരാളാണ് അയാളെന്നത് ഉറപ്പാണ്. രക്ഷിതാക്കളാലും ഗുരുക്കളാലും അയാള്‍ നേര്‍വഴിക്കല്ല നയിക്കപ്പെട്ടത് എന്നതില്‍ സങ്കടമുണ്ട്.
ഒപ്പമിരുത്തി അയാളോട് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്. മൈസൂരിലെ വീട്ടിലേക്ക് ഞാന്‍ ആ ചെറുപ്പക്കാരനെ ക്ഷണിക്കുന്നു.യാത്ര ചെയ്യാന്‍ പറ്റാത്ത വിധം വൃദ്ധനാണ് ഞാനെന്നതിനാലാണ് ഇങ്ങോട്ട് ക്ഷണിക്കുന്നു.മുന്നിലിരുന്ന് എന്റെ അക്കാദമിക് വര്‍ക്കുകളോട് , എഴുത്തിനോട് ഉള്ള എതിരഭിപ്രായങ്ങള്‍ അയാള്‍ പറയട്ടെ.ഞാന്‍ ഇത്രയും കാലം തുടര്‍ന്ന നിലപാടുകള്‍ തെറ്റാണെന്ന് തെളിവ് സഹിതം എന്നെ ബോധ്യപ്പെടുത്താന്‍ അയാള്‍ക്ക് കഴിയുകയാണെങ്കില്‍ സ്വയം തിരുത്താന്‍ എനിക്ക് സന്തോഷമേയുള്ളൂ.അല്ലാതെ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ട് മാത്രം ഞാന്‍ എന്റെ പ്രവൃത്തികല്‍ നിന്ന് പിന്തിരിയാന്‍ പോകുന്നില്ല.
പ്രൊഫസര്‍ കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരെയെയും നരേന്ദ്ര ധാബോല്‍ക്കറിനെയും കൊന്നവരോട് എനിക്ക് പറയാനുള്ളത് ഇത് കൂടെയാണ്. നിങ്ങള്‍ക്ക് ഞങ്ങളെ കൊന്ന് കളയാനാകും, കഷണങ്ങളായി നുറുക്കാന്‍ സാധിച്ചേക്കും പക്ഷെ ഞങ്ങളെഴുതിയ സത്യങ്ങളെ കുഴിച്ച് മൂടാന്‍ ഉറപ്പായും സാധിക്കില്ല. എന്നെയും കൊല്ലാനായേക്കും പക്ഷെ നിലപാട് തരിമ്പ് പോലും മാറ്റാനാവില്ല.
പ്രൊഫസര്‍ കല്‍ബുര്‍ഗി ചാരുകസേര ബുദ്ധിജീവി ആയിരുന്നില്ല. അദ്ദേഹം ജനങ്ങള്‍ക്കൊപ്പം അവരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിന്നു. ഏറ്റവും താഴെത്തട്ടിലുള്ളവരുമായി അദ്ദേഹം ഇടപെട്ടു, അവര്‍ക്ക് വേണ്ടി സംസാരിക്കുന്ന അവരുടെ ശബ്ദമായി. എന്റെ ആദരവ് ഞാനറയിയിക്കുന്നു. നമ്മളെല്ലാം മണ്ണടിഞ്ഞതിന് ശേഷവും അദ്ദേഹത്തിന്റെ എഴുത്തും നിലപാടുകളും അതിജീവിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു.”
പ്രൊഫസര്‍ കെ എസ് ഭഗവാന്‍.”കല്‍ബുര്‍ഗിയെ വെടിവെച്ച് കൊന്നതിന് പിന്നാലെ മംഗലാപുരത്തെ ഒരു ചെറുപ്പക്കാരന്‍ അടുത്ത ഇര ഞാനാ…
Posted by Saneesh Elayadath on Wednesday, September 2, 2015