ഞാന്‍ ഭീരുവല്ല, ചന്ദ്രശേഖരനെ കൊന്ന പാര്‍ട്ടിയുടെ കൂടെയുണ്ടാവില്ല- എം.മുകുന്ദന്‍
Kerala
ഞാന്‍ ഭീരുവല്ല, ചന്ദ്രശേഖരനെ കൊന്ന പാര്‍ട്ടിയുടെ കൂടെയുണ്ടാവില്ല- എം.മുകുന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th July 2012, 12:00 am

കോഴിക്കോട് : ടി.പി. ചന്ദ്രശേഖരനെ കൊന്ന പാര്‍ട്ടി ഏതാണെങ്കിലും ആ പാര്‍ട്ടിയുട കൂടെ താന്‍ ഉണ്ടാവില്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം. മുകുന്ദന്‍. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസം മാഹിയിലെ ഏതെങ്കിലും ചീപ്പ് ബാറില്‍ പോയി ബോധം പോകുന്നതുവരെ കുടിക്കാനാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. []

കോഴിക്കോട്ടെ എഴുത്തുകാരുടെ കൂട്ടായ്മയായ കോഴിക്കോടന്‍ സാഹിത്യവേദി സംഘടിപ്പിച്ച “സാമൂഹിക പ്രശ്‌നങ്ങളുടെ സാഹിത്യത്തിലെ പ്രതിഫലനങ്ങള്‍” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവര്‍ പറയുന്ന സമയത്ത് അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രതികരിക്കാന്‍ സാധിക്കില്ല. സി.പി.ഐ.എമ്മിന്റെ കോട്ടയായ കണ്ണൂരില്‍ രക്തസാക്ഷികളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ താന്‍ പറഞ്ഞിരുന്നു. സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്ന കാലത്ത് സി.പി.ഐ.എം കോര്‍പ്പറേറ്റ് വഴിയിലേക്ക് പോകുന്നെന്നും താന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

ദല്‍ഹിയിലെ സിഖ് കൂട്ടക്കൊല നേരിട്ടുകണ്ടയാളാണ് താനെന്നും പലരും കരുതുന്നതുപോലെ ഭീരുവല്ലെന്നും അദ്ദേഹം പറഞ്ഞു.