അഹമ്മദാബാദ്: ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച ഗുജറാത്ത് ആരോഗ്യമന്ത്രിയുടെ മകന്റെ പ്രവൃത്തി ചോദ്യം ചെയ്ത വനിതാ കോണ്‍സ്റ്റബിള്‍ സുനിതാ യാദവിന്റെ നടപടി സോഷ്യല്‍ മീഡിയകളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. നിരവധിപേരാണ് സുനിതയുടെ നടപടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. സംഭവത്തിന് പിന്നാലെ സുനിതയ്ക്ക് സ്ഥലം മാറ്റം നല്‍കുകയും ഇതേതുടര്‍ന്ന് ഇവര്‍ രാജിക്കത്ത് നല്‍കുകയും ചെയ്തിരുന്നു.
സുനിത സ്വീകരിച്ച നടപടിക്ക് പിന്നാലെ ഇവരെ ലേഡി സിംഹം എന്ന് നിരവധിപേര്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ ലേഡി സിംഹമൊന്നുമല്ല, സാധാരണ ഒരു എല്‍.ആര്‍ ഓഫീസറാണ് എന്ന് തിരുത്തി രംഗത്തെത്തുയിരിക്കുകയാണ് സുനിത.
”ഞാന്‍ ലേഡി സിംഹമൊന്നുമല്ല. സാധാരണ എല്‍.ആര്‍ ഓഫീസറാണ്. ഞാന്‍ എന്റെ ഉത്തരവാദിത്തം മാത്രമാണ് ചെയ്തത്. ആളുകള്‍ ഇങ്ങനെ പറയാന്‍ കാരണം കൂടുതല്‍ പൊലീസുകാര്‍ ഇങ്ങനെ ചെയ്തു കാണാത്തതുകൊണ്ടാണ്. പക്ഷേ ആളുകള്‍ അങ്ങനെ പറഞ്ഞു കേള്‍ക്കുമ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നുണ്ട്,” ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
കാക്കിയിലാണ് ശക്തി ഇരിക്കുന്നത് എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ പദവിയിലാണ് അതിരിക്കുന്നത് എന്ന് ഈ സംഭവം എന്നെ പഠിപ്പിച്ചു.
അതുകൊണ്ടാണ് എനിക്ക് ഐ.പി.എസിന് തയ്യാറെടുക്കണം. പദവിയുമായി എനിക്ക് തിരിച്ചുവരണം,”
ഗുജറാത്തിലെ സൂറത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതും മാസ്‌ക് ധരിക്കാത്തതും ചോദ്യംചെയ്ത സുനിതയെ മന്ത്രിയുടെ മകനും സുഹൃത്തുകളും ഭീഷണിപ്പെടുത്തുകയായിരുന്നു. ഗുജറാത്തിലെ ആരോഗ്യമന്ത്രി കുമാര്‍ കാനാനിയുടെ മകന്‍ പ്രകാശ് കാനാനിയാണ് സുനിത യാദവിനെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഇവരെ സ്ഥലംമാറ്റിയിരുന്നു. അതില്‍ പ്രതിഷേധിച്ച് സുനിത യാദവ് രാജിക്കത്ത് കൈമാറുകയും ചെയ്തു.
ജൂലൈ 8ന് രാത്രി 10.30ഓടെ സൂറത്തിലെ മന്‍ഗധ് ചൌകിലാണ് സംഭവം നടന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഗുജറാത്തില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഫ്യു ലംഘിച്ച അഞ്ച് പേരെ സുനിത യാദവ് തടഞ്ഞിരുന്നു. ഇവര്‍ സുഹൃത്തും ആരോഗ്യമന്ത്രിയുടെ മകനുമായ പ്രകാശ് കാനാനിയെ വിളിച്ചുവരുത്തുകയായിരുന്നു. ലോക് ഡൗണ്‍ ലംഘിച്ചത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഇയാളുടെ നടപടി ചോദ്യം ചെയ്ത സുനിതയെ മന്ത്രിയുടെ മകന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ