ബെംഗളൂരു: കര്‍ഷക സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജും. താന്‍ ഇന്ത്യക്കാരനാണെന്നും അതുകൊണ്ട് തന്നെ താന്‍ നമ്മുടെ കര്‍ഷകര്‍ക്കൊപ്പമാണെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.
കര്‍ഷകര്‍ക്ക് പിന്തുണയുമായി സ്റ്റാന്‍ഡ് അപ്പ് കോമെഡിയന്‍ കുനാല്‍ കമ്ര പങ്കുവെച്ച ട്വീറ്റ് റീ ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. നിരവധി പേരാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ ഇന്ത്യയുടെ കാര്യത്തില്‍ പുറമെ നിന്നുള്ള ആളുകള്‍ ഇടപെടേണ്ടതില്ലെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാറും ഒരു സംഘം ആളുകളും രംഗത്തുവന്നിരുന്നു.
ഇന്ത്യയുടെ ഐക്യം തകര്‍ക്കാനുള്ള പ്രത്യേക പ്രൊപ്പഗാണ്ടയാണ് നടക്കുന്നതെന്ന തരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നയിച്ചിരുന്നു.
രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്.
കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ റിഹാനയ്ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു.
റിഹാനയ്ക്ക് പുറമെ പരിസ്ഥി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Content Highlights: I am Indian, so I am with our farmers; Actor Prakash Raj support farmers protest