| Wednesday, 6th December 2017, 2:57 pm

ഞാനൊരു മനുഷ്യനാണ് മോദിയെ പോലെയല്ല; തെറ്റുകള്‍ സംഭവിക്കും; പരിഹാസവുമായി രാഹുല്‍

എഡിറ്റര്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷപരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ട്വിറ്ററില്‍ മോദിയോട് ചില ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടുള്ള പോസറ്റിലെ തെറ്റ് തിരുത്തിക്കൊണ്ടായിരുന്നു രാഹുലിന്റെ കമന്റ്.

അവശ്യവസ്തുക്കളുടെ വില വിലവര്‍ധനവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിലായിരുന്നു തെറ്റ് കടന്നുകൂടിയത്. എന്നാല്‍ തെറ്റ് ചൂണ്ടിക്കാണിച്ച് ചിലര്‍ രംഗത്തെത്തിയതോടെ രാഹുല്‍ അത് തിരുത്തുകയായിരുന്നു.

ഞാനൊരു മനുഷ്യാനാണെന്നും മോദിയെപ്പോലെയല്ലെന്നും അതുകൊണ്ടു തന്നെ തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികമാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.

“എന്റെ എല്ലാ ബി.ജെ.പി സുഹൃത്തുക്കളോടും, ഞാന്‍ വെറുമൊരു മനുഷ്യനാണ് മോദിയെപ്പോലെയല്ല. അതുകാണ്ട് തന്നെ ചെറിയ ചില തെറ്റുകളൊക്കെ സംഭവിക്കുക സ്വാഭാവികം. അതൊന്നുമില്ലെങ്കില്‍ ജീവിതം രസകരമാവില്ല. ഇനിയും ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം. മുന്നോട്ടുള്ള യാത്രയില്‍ അത് എനിക്ക് ഗുണകരമാകും. എല്ലാവരോടും സ്‌നേഹം”- ഇതായിരുന്നു രാഹുലിന്റെ മറുപടി.


Dont Miss ബാബറി മസ്ജിദ് പൊളിച്ചതില്‍ പശ്ചാത്തപിക്കുന്നു; പകരം 100 പള്ളികള്‍ പണിയുമെന്ന് ഇസ്‌ലാം മതം സ്വീകരിച്ച 3 കര്‍സേവകര്‍


നോട്ട് നിരോധനത്തെ കുറിച്ചും ജി.എസ്.ടിയെ കുറിച്ചുമൊക്കെയായിരുന്നു മോദിയോടുള്ള രാഹുലിന്റെ ചോദ്യം. അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് മൂലം ജീവിതം ദുസ്സഹമാകുന്ന അവസ്ഥയെ കുറിച്ചും രാഹുല്‍ പരാമര്‍ശിച്ചിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ പണക്കാര്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന പാര്‍ട്ടിയാണോ എന്നായിരുന്നു രാഹുല്‍ മുന്നോട്ടുവെച്ച ചോദ്യം.

2014 ലേയും 2017 ലേയും ചരക്ക് വില താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു ഡയഗ്രാമമിക് ചിത്രവും രാഹുല്‍ ട്വിറ്ററില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിലായിരുന്നു തെറ്റ് സംഭവിച്ചത്.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more