|

മുഖ്യമന്ത്രിയായി മാത്രമല്ല, അച്ഛനെ പോലെയും സഹോദരനെ പോലെയും സംരക്ഷിക്കും; സ്ത്രീകള്‍ക്ക് സ്റ്റാലിന്റെ ഉറപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സ്ത്രീകളെ ഒരു മുഖ്യമന്ത്രിയായി നിന്ന് മാത്രമല്ല, ഒരു അച്ഛനെ പോലെയും സഹോദരനെ പോലെയും ഒപ്പം നിന്ന് സംരക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര ദിനത്തിലാണ് സ്റ്റാലിന്‍ സ്ത്രീ സുരക്ഷയിലൂന്നി സംസാരിച്ചത്.

‘ലൈംഗികാതിക്രമത്തിന് ഇരയാകുന്നവര്‍ ജീവനൊടുക്കുന്നത് പോലെയുള്ള കടുംകൈയൊന്നും ചെയ്യരുത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോരാടണം,’ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

‘കുറ്റക്കാര്‍ ആരായാലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കില്ല. സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കാണ്. അവര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സംസ്ഥാന ശിശു നയം 2021 ആവിഷ്‌കരിച്ചത് അതിനുവേണ്ടിയാണ്,’ സ്റ്റാലിന്‍ വ്യക്തമാക്കി.

നിലവിലുള്ള 16 കോടതികള്‍ക്ക് പുറമേ പോക്‌സോ കേസുകള്‍ക്കായി സര്‍ക്കാര്‍ നാല് കോടതികള്‍ കൂടി സ്ഥാപിക്കും. കുട്ടികള്‍ക്കും സ്ത്രീ ജീവനക്കാര്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങളുടെ പരാതികളും സംഭവങ്ങളും മറച്ച് വെക്കരുതെന്നും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്കും സ്റ്റാലിന്‍ നിര്‍ദേശം നല്‍കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: i-am-here-to-protect-you-as-a-father-brother-cm-stalin-to-tamil-nadu-women