കോണ്‍ഗ്രസ് പാര്‍ട്ടി ഏതെങ്കിലും സ്ഥാനങ്ങള്‍ ഏല്‍പിച്ചാല്‍ അത് സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും തന്നില്ലെങ്കില്‍ യായൊരു പരാതിയും താന്‍ പറയില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. തന്നെ യുക്തമായ ഒരു സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളുടെ ഉത്തരവാദിത്തമാണ്. അത് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റാകാന്‍ തനിക്ക് അയോഗ്യതയില്ലെന്നും 1968 മുതല്‍ പ്രവര്‍ത്തന പരിചയമുള്ള, പ്രവര്‍ത്തന മികവുള്ള താനും യോഗ്യനാണന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
‘എന്റെ പ്രവര്‍ത്തന മികവില്‍ എന്തെങ്കിലും സ്ഥാനമാനങ്ങള്‍ തരാന്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. കോണ്‍ഗ്രസ് പാര്‍ട്ടി ഏത് സ്ഥാനങ്ങള്‍ തന്നാലും അത് സന്തോഷത്തോടെ സ്വീകരിക്കും. തന്നില്ലെങ്കില്‍ ഒരു പരാതിയും പറയില്ല. കോണ്‍ഗ്രസിനകത്ത് എന്തെങ്കിലും സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ അയോഗ്യനാണ് ഞാനെന്ന ചിന്ത എനിക്കില്ല.
രാജ്‌മോഹന്‍ ഉണ്ണിത്താനെ യുക്തമായ ഒരു സ്ഥലത്ത് പ്രതിഷ്ഠിക്കേണ്ടത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. അത് തരേണ്ട ആളുകളാണ് തീരുമാനിക്കേണ്ടത്. അതവര്‍ നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരാളാണ് ഞാന്‍. കെ.പി.സി.സി. പ്രസിഡന്റാകാന്‍ എനിക്ക് യാതൊരു അയോഗ്യതയുമില്ല. 1968 മുതല്‍ 55 വര്‍ഷക്കാലം എന്നോളം പാരമ്പര്യവും പ്രവര്‍ത്തന മികവുമുള്ള ആളുകള്‍ എത്രയാണെന്ന് പരിശോധിച്ചാല്‍ അതില്‍ പ്രസിഡന്റാകാന്‍ ഞാനും യോഗ്യനാണെന്ന് നിങ്ങള്‍ക്ക് തന്നെ കണ്ടെത്താന്‍ കഴിയും,’ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
content highlights: I am also eligible to be KPCC president, it is the duty of Congress to install me in the right place: Rajmohan Unnithan