ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കേന്ദ്രം ഇടപെട്ട് എത്രയും പെട്ടെന്ന് കര്‍ഷകരുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം താന്‍ നേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
” ഞാന്‍ ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയാണ്. ഞാന്‍ ഇതുപോലെ ഒരു അഭിപ്രായം പറയരുത്. പക്ഷേ ഇത് കര്‍ഷകരുടെ പ്രശ്‌നമാണ്, എനിക്ക് മിണ്ടാതിരിക്കാന്‍ പറ്റില്ല,” ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ അധിക്ഷേപിക്കരുതെന്നും അപമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു പ്രതികരണം.
കര്‍ഷകര്‍ക്ക് ജാട്ട് സമുദായത്തില്‍ നിന്ന് പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പശ്ചിമ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ജാട്ട് നേതാവ് കൂടിയായ സത്യപാല്‍ മാലിക് കര്‍ഷകര്‍ക്ക് വേണ്ടി രംഗത്തെത്തുന്നത്.
ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ കര്‍ഷകര്‍ നടത്തിയ മഹാ പഞ്ചായത്തില്‍ ജാട്ട് സമുദായത്തിന്റെ വലിയ പിന്തുണയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. കര്‍ഷകരെ ഒറ്റപ്പെടുന്നവരെ ബഹിഷ്‌ക്കരിക്കുമെന്നും അവര്‍ വ്യക്തമാക്കിയതാണ്. ജാട്ട് സമുദായത്തില്‍ നിന്നുണ്ടായ നീക്കം ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: I am a person who is holding a constitutional post. I should not make any comments like this; says Meghalaya Governor Satya Pal Malik