കോഴിക്കോട്: താനൊരു പുരുഷവാദിയാണെങ്കിലും മനസ് സാക്ഷി മാലിക്കിനൊപ്പമാണെന്ന് വലത് നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭിക്കട്ടേയെന്നും അദ്ദേഹം മീഡിയാ വണ്‍ ചാനലിലെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
സമരത്തില്‍ പ്രതിച്ഛായയുടെ പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞാനൊരു പുരുഷവാദിയാണ്. പക്ഷേ എന്റെ മനസ് സാക്ഷി മാലികിനും വിനേഷ് ഫോഗട്ടിനുമൊപ്പമാണ്. അവര്‍ക്ക് നീതി നേടാന്‍ കഴിയട്ടേയെന്നാണ് പുരുഷവാദിയെന്ന നിലയില്‍ പറയാനുള്ളത്.
ഇത് പ്രതിച്ഛായയുടെ പ്രശ്‌നമല്ല. സമരം വേദനയാണ്. മോശം പ്രതിച്ഛായയേക്കാള്‍ കൂടുതല്‍ ഇത് വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. അത് സെറ്റില്‍ ചെയ്യണം. സുപ്രീം കോടതി ഇടപെട്ട സ്ഥിതിക്ക് കോടതി സെറ്റില്‍ ചെയ്യുന്നത് തന്നെയാണ് നല്ലത്.
രാഷ്ട്രീയ പാര്‍ട്ടികളും കക്ഷി രാഷ്ട്രീയവും വരുന്നതിനപ്പുറം നമ്മുടെ കോടതി സംവിധാനമുണ്ട്. കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്തി നീതി ലഭിക്കുന്നതാണ് നല്ലത്,’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ലൈംഗിക പീഡനക്കേസില്‍ ബി.ജെ.പി എം.പിയും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ചെയ്യുന്ന ഗുസ്തി താരങ്ങളുടെ സമരം ജന്തര്‍ മന്തിറില്‍ തുടരുകയാണ്.
അതേസമയം സമരം രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നിരവധി ബി.ജെ.പി എം.എല്‍.എമാരും ബ്രിജ് ഭൂഷണിന് പിന്തുണയുമായി അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു.
ബ്രിജ് ഭൂഷണിനെതിരെയുള്ള പരാതിയില്‍ ദല്‍ഹി പൊലീസ് പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. സുപ്രീം കോടതിയുടെ നിര്‍ദേശം പ്രകാരമാണ് ദല്‍ഹി പൊലീസ് കേസെടുത്തിട്ടുള്ളത്.
content highlights: I am a masculinist. But with my Manas Sakshi Malik and Vinesh Phogat: Rahul Eshwar