ബി.ജെ.പിക്ക് പണം കൊണ്ടൊന്നും ചെയ്യാന്‍ പറ്റില്ല; താന്‍ ബംഗാള്‍ കടുവയെന്ന് മമത
national news
ബി.ജെ.പിക്ക് പണം കൊണ്ടൊന്നും ചെയ്യാന്‍ പറ്റില്ല; താന്‍ ബംഗാള്‍ കടുവയെന്ന് മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th April 2021, 6:27 pm

കൊല്‍ക്കത്ത: താന്‍ ബംഗാള്‍ കടുവയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താനൊരിക്കലും ബി.ജെ.പിയുടെ ആക്രമണത്തിന് മുന്നില്‍ വളഞ്ഞുനില്‍ക്കില്ലെന്നും അവര്‍ പറഞ്ഞു.

”ബി.ജെ.പിയ്ക്ക് അവരുടെ പണം ഉപയോഗിച്ച് എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ ഒരു ബംഗാള്‍ കടുവയാണ്, ഞാന്‍ വളഞ്ഞുനില്‍ക്കില്ല”മമത പറഞ്ഞു.

ബി.ജെ.പി അസമില്‍ നിന്ന് ഗുണ്ടകളെ ഇറക്കുകയാണെന്നും ബോംബുകള്‍ പൊട്ടിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും മമത ആരോപിച്ചു.

ബി.ജെ.പി ബംഗാളില്‍ അധികാരം നേടിയാല്‍ അസമിലെ പോലെ ബംഗാളിലും തടങ്കല്‍പ്പാളയങ്ങള്‍ പണിയുമെന്നും മമത ആരോപിച്ചു.

” 14 ലക്ഷം ബംഗാളികളെ അവര്‍ തടങ്കല്‍പ്പാളയങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ആ പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്,” മമത പറഞ്ഞു.

ബംഗാളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തദ്ദേശീയനെ നിര്‍ത്താന്‍ പോലും കഴിവില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് നേരത്തെ മമത പറഞ്ഞിരുന്നു. ബംഗാള്‍ തെരഞ്ഞെടുപ്പിനായി തൃണമൂലില്‍ നിന്നും സി.പി.ഐ.എമ്മില്‍ നിന്നും നേതാക്കളെ പണം കൊടുത്ത് ചാക്കിട്ടുപിടിക്കുകയാണ് ബി.ജെ.പിയെന്നും മമത പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: I am a Bengal tigress, will break but won’t bend: Mamata Banerjee