ഹ്യുണ്ടായുടെ കോംപാക്റ്റ് സെഡാന്‍ എക്‌സെന്റിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. ഹ്യുണ്ടായ് ഇന്ത്യയിലെത്തിയിട്ട് ഇരുപതു വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍ , ഡീസല്‍ വകഭേദങ്ങളില്‍ കാര്‍ ലഭ്യമാണ്.
ബോഡിയിലെ ഗ്രാഫിക്‌സ്, ഫ്രണ്ട് ഗ്രില്ലിന് നല്‍കിയിരിക്കുന്ന ക്രോം ഫിനിഷ്, അനിവേഴ്‌സറി ബാഡ്ജ് , ബൂട്ട് ലിപ് സ്‌പോയ്‌ലര്‍, ബൂട്ട് ലിഡില്‍ ക്രോം, 6.2 ഡിസ്‌പ്ലേയോടുകൂടിയ ബ്ലോപങ്ക് ഓഡിയോ സിസ്റ്റം, കറുപ്പ് ചുവപ്പ് കലര്‍ന്ന ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി എന്നിവയാണ് സ്‌പെഷ്യല്‍ എഡിഷനിലെ പ്രത്യേകതകള്‍. വെളുപ്പ്, സില്‍വര്‍ നിറങ്ങളില്‍ മാത്രമാണ് സ്‌പെഷ്യല്‍ എഡിഷന്‍ എക്‌സെന്റ് ലഭിക്കുന്നത്.
ഹോണ്ട അമെയ്‌സ് , മാരുതി ഡിസയര്‍ മോഡലുകളോട് മത്സരിക്കുന്ന എക്‌സന്റിന്റെ 1.2 ലീറ്റര്‍ കാപ്പാ പെട്രോള്‍ എന്‍ജിന്‍ 6000 ആര്‍.പി.എമ്മില്‍ 81 ബി.എച്ച്.പി കരുത്തും 4000 ആര്‍.പി.എമ്മില്‍ 100 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 1.1 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 4000 ആര്‍.പി.എമ്മില്‍ 71 ബി.എച്ച്.പി കരുത്തും 1750 ആര്‍.പി.എമ്മില്‍ 180 എന്‍.എം ടോര്‍ക്കുമുണ്ട്. എ.ബി.എസ് , ഡ്രൈവര്‍ എയര്‍ബാഗ് എന്നിവ എക്‌സന്റിന്റെ അടിസ്ഥാന വകഭേദത്തിനുമുണ്ട്. സ്‌പെഷ്യല്‍ എഡിഷന്‍ പെട്രോള്‍ 6.25 ലക്ഷം രൂപയും , ഡീസല്‍ 7.17 ലക്ഷം രൂപയുമാണ് ദല്‍ഹി എക്‌സ്‌ഷോറൂം വിലകള്‍.