| Tuesday, 2nd December 2014, 11:06 pm

56,000 ബുക്കിംഗുകളുമായി ഹ്യൂണ്ടായ് എലൈറ്റ് ഐ20

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍മാര്‍ക്കറ്റുകള്‍ക്ക് ചിലപ്പോള്‍ ഇടിവുകള്‍ ഉണ്ടായേക്കാം. പക്ഷെ പുതിയ മോഡലുകള്‍ ആ രീതിയെ തിരുത്തിക്കുറിച്ച് മികച്ചു നില്‍ക്കുകയാണ്. നാലുമാസം മുമ്പ് പുതുതായി പുറത്തിറക്കിയ എലൈറ്റ് ഐ20 യുടെ ബുക്കിങ് 56,000 വരെയത്തിയെന്നാണ് രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ് പറയുന്നത്.

ഈ വര്‍ഷം തുടക്കത്തിലാണ് കമ്പനി ഐ20യുടെ ന്യൂജനറേഷന്‍ മോഡല്‍ പുറത്തിറക്കുന്നത്. “ഇപ്പോള്‍ എലൈറ്റ് ഐ20 ഇന്ത്യയിലെ ഏറ്റവും വില്‍പനയുള്ള 10 ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നു.” ഹ്യൂണ്ടായ് പറഞ്ഞു.

ഈ നവംബറില്‍ എലൈറ്റ് ഐ20 യില്‍ ഉപഭോക്താക്കളുടെ താല്‍പര്യം വര്‍ധിച്ചിട്ടുണ്ട്. 10,500 എണ്ണമാണ് വില്‍പ്പന നടത്തിയത്. ബുക്കിങ്ങുകള്‍ നിറഞ്ഞുകൂടുകയാണ്. പെട്ടെന്ന് എത്തിച്ചുകൊടുക്കുന്നതിനായി ഞങ്ങള്‍ ഉല്‍പാദനത്തിന്റെ വേഗത കൂട്ടാന്‍ ഒരുങ്ങുകയാണ്. ഹ്യൂണ്ടായ് ഇന്ത്യയുടെ സേയില്‍സ് ആന്റ് മാര്‍ക്കെറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

എലൈറ്റ് ഐ20 ഈ മികച്ച വില്‍പന ഹ്യൂണ്ടായ്‌യെ പ്രീമിയം കോംപാക്റ്റ് കാര്‍ വിപണിയിലെ ശക്തമായ നിലയിലെത്തിച്ചുവെന്ന് കമ്പനി പറയുന്നു. ആഭ്യന്തര വിപണിയില്‍ 6 ശതമാനം വളര്‍ച്ചയാണ് ഐ20ക്ക് നവംബറില്‍ ഉണ്ടായിട്ടുള്ളത്.

മറ്റു കമ്പനികളും മോശം വിപണിയില്‍ പിടിച്ചു  നില്‍ക്കാന്‍ പുതിയ മോഡലുകളെ കൊണ്ടുവരികയാണ്. അടുത്തിയെ ഹോണ്ട സിറ്റിയുമായും ഹ്യൂണ്ടായ് വെര്‍നയുമായും മത്സരിക്കാന്‍ മാരുതി സിയസ് സിദാന്‍ പുറത്തിറക്കുകയുണ്ടായി. ആള്‍ടോകെ10 ന്റെ ന്യൂജനറേഷനും മാരുതി പുറത്തിറക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more