സൂപ്പര്‍ ലുക്കില്‍ ഹ്യൂണ്ടായിയുടെ സാന്‍ട്രോ കാര്‍ ഇന്ത്യന്‍ നിരത്തില്‍ തിരിച്ചെത്തുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സാന്‍ട്രോ വാഹന വിപണിയില്‍ തിരികെ എത്തുന്നത്. സാന്‍ട്രോ എന്ന പേരില്‍ തന്നെയായിരിക്കും തിരിച്ചു വരവ്.
ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലായിരിക്കും സാന്‍ട്രോയെ കമ്പനി അവതരിപ്പിക്കുക. 1998 ല്‍ ഇന്ത്യന്‍ നിരത്തിലെത്തിയ സാന്‍ട്രോ 2014 ലാണ് പിന്‍വാങ്ങിയത്. ഐ 10 മോഡലുകളെ നിര്‍ത്തലാക്കിക്കൊണ്ടാണ് സാന്‍ട്രോ തിരിച്ചെത്തുന്നത്.
0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സും ഉണ്ടായിരിക്കും. ഹ്യുണ്ടായ് മോഡലുകളില്‍ കാണുന്നതുപോലെ കാസ്‌കേഡിംഗ് ഗ്രില്ല്, ഷാര്‍പ്പ് ഹെഡ്ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, സ്‌റ്റൈലിഷ് ഫ്രണ്ട് ബംപര്‍ എന്നിവ 2018 സാന്‍ട്രോയിലും കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടാറ്റ ടിയാഗോ, മാരുതി സുസുകി സെലേറിയോ, റെനോ ക്വിഡ് എന്നീ കാറുകള്‍ക്കായിരിക്കും പുതിയ ഹ്യുണ്ടായ് സാന്‍ട്രോ പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുക.