| Thursday, 8th August 2013, 11:41 am

പുതിയ ഹ്യുണ്ടായി ഹാച്ച് വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഹ്യുണ്ടായി ഐ 10 , ഐ 20 മോഡലുകള്‍ക്കിടയിലെ വിടവ് നികത്താന്‍ പുതിയ മോഡല്‍ വരുന്നു. ഗ്രാന്‍ഡ് ഐ 10 എന്ന പുത്തന്‍ മോഡലിനെയാണ് ദക്ഷിണകൊറിയന്‍ കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. []

ഹ്യുണ്ടായി പിന്തുടരുന്ന ഫ്‌ലൂയിഡിക് രൂപകല്‍പ്പനയുള്ള പുതിയ മോഡലിനു ഐ 10 നെക്കാള്‍ വലുപ്പമുണ്ട്. ഉള്‍വിസ്താരത്തില്‍ അതു പ്രതിഫലിക്കും.

നിലവാരമുള്ള പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ഡാഷ്‌ബോര്‍ഡ് അടങ്ങുന്ന ഇന്റീരിയറില്‍ റിയര്‍ എസി വെന്റ് , ബില്‍റ്റ് ഇന്‍ ഓഡിയോ മെമ്മറി , പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട് , ഓട്ടോമാറ്റിക് എസി , സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍ , കൂളിങ്ങുള്ള ഗ്ലൗ ബോക്‌സ് എന്നീ മുന്തിയ സൗകര്യങ്ങളുണ്ട്.

1.1 ലീറ്റര്‍ ഡീസല്‍ , 1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനുകള്‍ ലഭ്യമാകും. 74 ബിഎച്ച്പി  152 എന്‍എം ശേഷിയുള്ള മൂന്നു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന് 26 കിലോമീറ്ററിലേറെ മൈലേജ് പ്രതീക്ഷിക്കുന്നു.

പെട്രോള്‍ വകഭേദത്തിന് ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സും ലഭ്യമാകും. ഗ്രാന്‍ഡ് ഐ 10 ന്റെ ഔദ്യോഗിക അനാവരണം അടുത്തമാസം പത്തിനു ആരംഭിക്കുന്ന ഫ്രാങ്ഫുര്‍ട്ട് മോട്ടോര്‍ ഷോയില്‍ നടക്കും.

മാരുതി റിറ്റ്‌സ് / സ്വിഫ്ട് , ഷെവര്‍ലെ ബീറ്റ് , നിസാന്‍ മൈക്ര എന്നിവയോട് എതിരിടുന്ന ഗ്രാന്‍ഡ് ഐ 10 സെപ്റ്റംബര്‍ അവസാനത്തോടെ  വിപണിയിലെത്തും.

പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില 4.50 ലക്ഷം രൂപ  6.50 ലക്ഷം രൂപ. ഡീസല്‍ വേരിയന്റിന് വില 5.50 ലക്ഷം രൂപയില്‍ ആരംഭിക്കാനാണ് സാധ്യത.

We use cookies to give you the best possible experience. Learn more