[]ഹ്യുണ്ടായി ഐ 10 , ഐ 20 മോഡലുകള്‍ക്കിടയിലെ വിടവ് നികത്താന്‍ പുതിയ മോഡല്‍ വരുന്നു. ഗ്രാന്‍ഡ് ഐ 10 എന്ന പുത്തന്‍ മോഡലിനെയാണ് ദക്ഷിണകൊറിയന്‍ കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. []
ഹ്യുണ്ടായി പിന്തുടരുന്ന ഫ്‌ലൂയിഡിക് രൂപകല്‍പ്പനയുള്ള പുതിയ മോഡലിനു ഐ 10 നെക്കാള്‍ വലുപ്പമുണ്ട്. ഉള്‍വിസ്താരത്തില്‍ അതു പ്രതിഫലിക്കും.
നിലവാരമുള്ള പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ഡാഷ്‌ബോര്‍ഡ് അടങ്ങുന്ന ഇന്റീരിയറില്‍ റിയര്‍ എസി വെന്റ് , ബില്‍റ്റ് ഇന്‍ ഓഡിയോ മെമ്മറി , പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട് , ഓട്ടോമാറ്റിക് എസി , സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍ , കൂളിങ്ങുള്ള ഗ്ലൗ ബോക്‌സ് എന്നീ മുന്തിയ സൗകര്യങ്ങളുണ്ട്.
1.1 ലീറ്റര്‍ ഡീസല്‍ , 1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനുകള്‍ ലഭ്യമാകും. 74 ബിഎച്ച്പി 152 എന്‍എം ശേഷിയുള്ള മൂന്നു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന് 26 കിലോമീറ്ററിലേറെ മൈലേജ് പ്രതീക്ഷിക്കുന്നു.
പെട്രോള്‍ വകഭേദത്തിന് ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സും ലഭ്യമാകും. ഗ്രാന്‍ഡ് ഐ 10 ന്റെ ഔദ്യോഗിക അനാവരണം അടുത്തമാസം പത്തിനു ആരംഭിക്കുന്ന ഫ്രാങ്ഫുര്‍ട്ട് മോട്ടോര്‍ ഷോയില്‍ നടക്കും.
മാരുതി റിറ്റ്‌സ് / സ്വിഫ്ട് , ഷെവര്‍ലെ ബീറ്റ് , നിസാന്‍ മൈക്ര എന്നിവയോട് എതിരിടുന്ന ഗ്രാന്‍ഡ് ഐ 10 സെപ്റ്റംബര്‍ അവസാനത്തോടെ വിപണിയിലെത്തും.
പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില 4.50 ലക്ഷം രൂപ 6.50 ലക്ഷം രൂപ. ഡീസല്‍ വേരിയന്റിന് വില 5.50 ലക്ഷം രൂപയില്‍ ആരംഭിക്കാനാണ് സാധ്യത.