| Thursday, 19th September 2013, 10:07 pm

കാര്‍ വില കൂടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഈ ഉത്സവകാലത്ത് പുതിയ കാര്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്കിനി കുറച്ച്് കൂടുതല്‍ പണമിറക്കേണ്ടി വരും. രാജ്യത്തെ പ്രമുഖ കാര്‍ ഉത്പാദകര്‍ വിലയില്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നു.

ഹുണ്ടായി, ജനറല്‍ മോട്ടോര്‍സ്, ടാറ്റാ മോട്ടോര്‍സ് എന്നീ കമ്പനികളാണ് കാറുകളുടെ വില കൂട്ടിയത്. കഴിഞ്ഞ ദിവസം കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍സും വില കൂട്ടിയതായി അറിയിച്ചിരുന്നു.

സെപ്റ്റംബര്‍ 21 മുതല്‍ എല്ലാ മോഡലുകള്‍ക്കും വിലയില്‍ 24,000 രൂപയുടെ വര്‍ദ്ധനവ് വരുത്തുന്നതായാണ് കമ്പനി അറിയിച്ചത്. മറ്റൊരു പ്രമുഖരായ മാരുതി സുസുക്കിയും ഉടനടി വില കൂട്ടുമെന്നാണ് കരുതുന്നത്.

അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടാവുന്ന വര്‍ദ്ധനവിന്റെയും രൂപയുടെ മൂല്യം കുറയുന്നതിന്റെയും പാശ്ചാത്തലത്തിലാണ് കമ്പനികളുടെ തീരുമാനം.

ഹ്യൂണ്ടായിയും ജനറല്‍ മോട്ടോര്‍സും വിലയില്‍ ഇരുപതിനായിരത്തോളം രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. പാസഞ്ചര്‍ കാറുകളുടെയും കൊമോര്‍സ്യല്‍ വാഹനങ്ങളുടെയും വിലയില്‍ ഒന്ന് മുതല്‍ ഒന്നര ശതമാനം വരെ വര്‍ദ്ധനവ് വരുത്താനാണ് ടാറ്റയുടെ തീരുമാനം.

വ്യാഴാഴ്ച രാവിലെയോടെയാണ് തങ്ങളുടെ കാറുകളുടെ വില കൂട്ടുന്നതയുള്ള വാര്‍ത്ത ഹ്യൂണ്ടായി പുറത്ത് വിട്ടത്. പുതിയ മോഡലായ ഗ്രാന്റ് ഐ ടെണ്‍ ഒഴിച്ച് ബാക്കി എല്ലാ മോഡലുകള്‍ക്കും പതിനായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ കൂട്ടാനാണ് ടാറ്റയുടെ തീരുമാനം.

അധികം വൈകാതെ വില കൂട്ടുകയാണെന്ന പ്രഖ്യാപനവുമായി ജനറല്‍ മോട്ടോര്‍സുമെത്തി. ഈ വര്‍ഷമിത് നാലാം തവണയാണ് ജനറല്‍ മോട്ടോര്‍സ് വില വര്‍ദ്ധിപ്പിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more