ഹ്യൂണ്ടായിയുടെ പുതിയ എ-സെഗ്‌മെന്റ് എസ്.യു.വി ഉടന്‍ ഇന്ത്യയിലേക്ക്
Autobeatz
ഹ്യൂണ്ടായിയുടെ പുതിയ എ-സെഗ്‌മെന്റ് എസ്.യു.വി ഉടന്‍ ഇന്ത്യയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd January 2018, 12:10 pm

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായിയില്‍ നിന്നും ഇന്ത്യന്‍ വിപണിയിലേക്ക് രണ്ട് എസ്.യുവികള്‍ എത്തുന്നു.

പുതിയ എ-സെഗ്‌മെന്റ് എസ്.യുവിയാണ് ഹ്യുണ്ടായിയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്ന ആദ്യ മോഡല്‍. 2020 ഓടെ ഹ്യുണ്ടായി അവതരിപ്പിക്കാനിരിക്കുന്ന മൂന്നാം തലമുറ ഐ10ന്റെ അടിസ്ഥാനത്തിലാണ് പുതിയ എസ്.യു.വിയുടെ വരവ്.

ഇതോടൊപ്പം പുതിയ സബ് കോമ്പോക്ട് എസ്.യു.വിയും ഹ്യുണ്ടായി ഒരുക്കുന്നുണ്ട്. “QXi” എന്ന കോഡിലാണ് പുതിയ സബ് കോമ്പാക്ട് എസ്.യു.വി അറിയപ്പെടുന്നത്.

കോണ്‍സെപ്റ്റ് മോഡല്‍ കാര്‍ലിനോയുടെ പ്രൊഡക്ഷന്‍ പതിപ്പാണ് QXi. 2016 ഓട്ടോ എക്്‌സ്‌പോയില്‍ വെച്ചാണ് കാര്‍ലിനോ കോണ്‍സെപ്റ്റിനെ ഹ്യുണ്ടായി ആദ്യമായി അവതരിപ്പിച്ചത്. 2019 ന്റെ ആദ്യത്തില്‍ QXi വിപണിയില്‍ എത്തുമെന്നാണ് സൂചന. വണ്ടികളുടെ മറ്റു വിശദാംശ ങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല

ഫോര്‍ഡ് എക്കോ സ്‌പോട്ട്,ടാറ്റ നെക്‌സോണ്‍, മാരുതി ബ്രസ്സ തുടങ്ങിയവയ്ക്കായിരിക്കും ഇത് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുക.