| Wednesday, 17th May 2017, 9:54 pm

' മാക്‌സ്‌വെല്ലിനെ വിമര്‍ശിക്കാന്‍ സെവാഗിന് എന്ത് അര്‍ഹത?'; വീരുവിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍മീഡിയയില്‍ ആരാധകരും താരങ്ങളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ക്രിക്കറ്റായാലും മറ്റെന്തായാലും തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയുന്നതാണ് വിരേന്ദര്‍ സെവാഗിന്റെ സ്വഭാവം. അതില്‍ ചിലത് ആരാധകര്‍ നെഞ്ചേറ്റും, ചിലത് വിവാദമാകും. അത്തരത്തിലൊന്നായിരുന്നു കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെതിരായ സെവാഗിന്റെ വിമര്‍ശനം.


Also Read: ‘ആ കുട്ടിയെ ഞാന്‍ അറിയുക പോലുമില്ല’; സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റും മിനി റിച്ചാര്‍ഡ്‌സും ഒരുമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി പണ്ഡിറ്റ്


ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ മാക്‌സിക്ക് വീഴ്ച്ച പറ്റിയെന്നായിരുന്നു സെവാഗിന്റെ വിമര്‍ശനം. ഐ.പി.എല്ലില്‍ ക്രിക്കറ്റ് ബിസിനസ് കൂടിയാണെങ്കിലും ഒരു മുന്‍ താരം കൂടിയായ സെവാഗിന്റെ ഭാഗത്തു നിന്നുമുണ്ടായത് മോശം പ്രതികരണമായിരുന്നുവെന്നായിരുന്നു താരത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം. കടുത്ത സെവാഗ് ആരാധകര്‍ക്കു പോലും താരത്തിന്റെ വാക്കുകള്‍ ദഹിച്ചിട്ടില്ലെന്നതാണ് വാസ്തവം.

പഞ്ചാബിന്റെ ക്രിക്കറ്റ് ഓപ്പറേഷന്റെ മേധാവിയായതില്‍ പിന്നെ ക്രിക്കറ്റ് താരമായിരുന്ന തന്റെ കാലം സെവാഗ് മറന്നോ എന്നാണ് ഒരു വിഭാഗം ആരാധകര്‍ ചോദിക്കുന്നത്. പഞ്ചാബിനു വേണ്ടി കളിക്കുന്ന കാലത്ത് മാക്‌സിയേക്കാള്‍ മോശമായിരുന്നു സെവാഗിന്റെ പ്രകടനമെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

മുമ്പ് ഡല്‍ഹിക്ക് വേണ്ടിയും അതിനും മുമ്പ് ടീം ഇന്ത്യയ്ക്ക് വേണ്ടിയും കളിക്കുമ്പോള്‍, ടീമിന്റെ വിജയം നോക്കാതെ വന്‍ അടിയ്ക്ക് ശ്രമിച്ചു പുറത്താവുന്ന ടിപ്പിക്കല്‍ വീരു സ്റ്റൈലിനെയാണ് ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നത്.

” സെവാഗിനെ പോലെ കളിക്കാന്‍ ശ്രമിച്ചതിന് സെവാഗ് മാക്‌സിയെ വിമര്‍ശിക്കുന്നു”. എന്നായിരുന്നു താരത്തിനെതിരായ ഒരു ട്വീറ്റ്. 2008 മുതല്‍ 2012 വരെ ഡല്‍ഹിയെ സെവാഗ് 52 മത്സരങ്ങളില്‍ നയിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് തവണ സെമിയില്‍ എത്താന്‍ കഴിഞ്ഞതാണ് ടീമിന്റെ ഏറ്റവും വലിയ നേട്ടം. ഉദഘാടന സീസണില്‍ കസറിയ വീരു പിന്നിട് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് 2013 ല്‍ ഡെയര്‍ഡെവിള്‍സ് സെവാഗിനെ ഉപേക്ഷിക്കുന്നത്.


Don”t Miss: ഗുജറാത്തിലെ പശുക്കളുടെ തലയില്‍ ഇനി ജി.പി.എസും; ‘ഗോസേവ’ മൊബൈല്‍ ആപ്പിലൂടെ പശുവിനെ എവിടെ നിന്ന് വേണമെങ്കിലും നിരീക്ഷിക്കാം 


പിന്നീട് പഞ്ചാബിലെത്തിയ താരം അവിടേയും പരാജയപ്പെടുകയായിരുന്നു. സെവാഗിന്റെ ഷോട്ട് സെലക്ഷനെ സുനില്‍ ഗവാസ്‌കര്‍ വരെ വിമര്‍ശിച്ചിരുന്നു. ഐ.പി.എല്‍ എട്ടില്‍ സെവാഗിന്റെ ആകെ സമ്പാദ്യം 99 റണ്‍സായിരുന്നു. ഇങ്ങനെയൊക്കെ ഉള്ളപ്പോള്‍ സെവാഗ് മാക്‌സ് വെല്ലിനേയും മറ്റ് വിദേശ താരങ്ങളേയും വിമര്‍ശിച്ചത് മോശമായി പോയെന്ന് മുന്‍ ഇന്ത്യന്‍ താരമായ ഹേമങ് ബദാനി ഉള്‍പ്പടെയുള്ള താരങ്ങള്‍ വിമര്‍ശിച്ചിരുന്നു.

ടീമിന് ഇല്ലാതെ പോയത് മികച്ച ബൗളര്‍മാരാണെന്നായിരുന്നു ബദാനിയുടെ അഭിപ്രായം. ഇതു തന്നെയായിരുന്നു മുന്‍ ഇന്ത്യന്‍ പേസര്‍ അജിത്ത് അഗാര്‍ക്കറുടേയും അഭിപ്രായം.

We use cookies to give you the best possible experience. Learn more