| Monday, 23rd March 2020, 5:32 pm

കൊവിഡില്‍ ബുദ്ധിമുട്ടുന്ന ശ്വാസകോശ രോഗികള്‍ക്ക് മലേറിയയ്ക്ക് നല്‍കുന്ന മരുന്ന്; ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കാമെന്ന് ദേശീയ ടാസ്‌ക് ഫോഴ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അതി പ്രാധാന്യം നല്‍കേണ്ട കൊവിഡ് 19 രോഗികള്‍ക്കായി ഹൈഡ്രോക്‌സി ക്ലോറോക്വിന്ഡ ഉപയോഗിക്കാമെന്ന് റിപ്പോര്‍ട്ട്. മലേറിയ ചികിത്സക്കായി നല്‍ഡകുന്ന മരുന്നാണ് ഇത്. മാരകമായ ശ്വാസകോശ രോഗത്തെ ചികിത്സിക്കുന്നതിനായാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ദേശീയ ടാസ്‌ക് ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.

അതി പ്രാധാന്യം നല്‍കേണ്ട ഗുരുതരമായ രോഗികള്‍ക്ക് മാത്രമേ ഇത് നല്‍കാറുള്ളു. അടിയന്തര സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കാമെന്ന് ടാസ്‌ക് ഫോഴ്‌സിന്റെ നിര്‍ദ്ദേശത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരം നല്‍കിയിട്ടുണ്ട്.

അതേസമയം, അവശ്യ ജീവന്‍ രക്ഷാ ഉപാധികളായ വെന്റിലേറ്ററുകളുടെയും മാസ്‌കുകളുടെയും കയറ്റുമതി തടയുവാന്‍ ഇത്ര വൈകിയത് എന്ത് കൊണ്ടാണെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വെന്റിലേറ്ററുകളുടെയു മാസ്‌കുകളുടെയും കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് മാര്‍ച്ച് 19മുതലായിരുന്നു.

‘വെന്റിലേറ്റര്‍, മാസ്‌ക് ഇവയുടെ കയറ്റുമതി നടത്താന്‍ മാര്‍ച്ച് 19വരെ അനുവാദം കൊടുത്തു, നമുക്ക് ആവശ്യത്തിനുള്ളത് ഉണ്ടായിരുന്നോ?. ഏത് തരം ശക്തികളാണ് ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയാണോ?’, രാഹുല്‍ ഗാന്ധി ചോദിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more