| Thursday, 21st November 2019, 6:47 pm

ഐ.ടി. മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി: യുവ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരബാദ്: ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍ യുവ വനിതാ യുവ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ ആത്മഹത്യ ചെയ്തു.

ഗച്ചിബൗളില്‍ ജോലിചെയ്യുന്ന യുവതി ചൊവ്വാഴ്ച രാത്രി റായ്ദുര്‍ഗത്തിലെ സ്വകാര്യ ഹോസ്റ്റലില്‍വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മഹ്ബൂബ് നഗര്‍ സ്വദേശിയായ പൊഗാഗു ഹരിനി(24) ഗച്ചിബൗളിയിലെ ഗോള്‍ഡന്‍ ഹില്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ജൂനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പറായി ജോലി ചെയ്തു വരികയായിരുന്നു ഹരിനി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സൈബര്‍ ഹില്‍സിലെ ഒരു സ്വകാര്യ ഹോസ്റ്റലില്‍ ആയിരുന്നു ഹരിനി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഐ.ടി മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കുന്ന സാഹചര്യത്തില്‍ പിരിച്ചു വിടലിന്റെ ഭാഗമായി ഹരിനിക്കടക്കം എട്ട് പേര്‍ക്ക് പിങ്ക് സ്ലിപ്പ് നല്‍കിയിരുന്നു.

ഇതുപ്രകാരം ഡിസംബര്‍ ഒന്നു മുതല്‍ ഹരിനിക്ക് കമ്പനിയിലെ ജോലി നഷ്ടമാകും. വീട്ടിലേക്ക് വിളിച്ച് ഇക്കാര്യം പറഞ്ഞ ഹരിനിയെ മാതാപിതാക്കള്‍ ആശ്വസിപ്പിച്ചിരുന്നു.

ചൊവ്വാഴ്ച ഹരിനി ജോലിക്ക് പോയിരുന്നില്ല. രാത്രി 8.45 ഓടെ ഹോസ്റ്റലില്‍ എത്തിയ ഹരിനിയുടെ റൂംമേറ്റ് ഹരിനിയെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.

ഹരിനിക്ക് വിഷമമുണ്ടായിരുന്നു. മറ്റൊരു ജോലി ലഭിക്കില്ല എന്ന പേടിയാണ് ഹരിനി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും റെയ്ദുര്‍ഗാം ഇന്‍സ്‌പെക്ടര്‍ എസ്. രവീന്ദര്‍ പറഞ്ഞു.

രാജ്യത്തെ ഐ.ടി മേഖല സമീപവര്‍ഷങ്ങളിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഐ.ടി വമ്പന്മാരായ കോഗ്‌നിസാന്റും ഇന്‍ഫോസിസും ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നെന്ന വാര്‍ത്തക്ക് പിന്നാലെയാണ് മേഖല നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സാമ്പത്തിക വര്‍ഷം അടുത്ത പാദത്തിലേക്ക് കടക്കുമ്പോഴേക്കും രാജ്യത്തെ ആകെ ഐ.ടി തൊഴിലാളികളില്‍ അഞ്ചുമുതല്‍ എട്ട് ശതമാനം വരെ ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

വളര്‍ച്ചാ നിരക്ക് കുറഞ്ഞത് മൂലം ഈ വര്‍ഷം രാജ്യത്തെ ഐ.ടി കമ്പനികള്‍ 30000 – 40000 മധ്യനിര ജീവനക്കാരെ പറഞ്ഞു വിടുമെന്നാണ് ഐ.ടി വിദഗ്ധന്‍ മോഹന്‍ ദാസ് പൈ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more