വൈഫൈ ഓഫ് ചെയ്തതിന് ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം; ഭാര്യ ആശുപത്രിയില്‍
Domestic Violence
വൈഫൈ ഓഫ് ചെയ്തതിന് ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം; ഭാര്യ ആശുപത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th March 2018, 8:29 pm

ഹൈദരാബാദ്: വനിതാ ദിനത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. വൈഫൈ ഓഫ് ചെയ്യുകയും ഭര്‍ത്താവിനെ ഉറങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതിനാണ് ഹൈദരാബാദിലെ സോമാജിഗുഡയില്‍ ഭാര്യയ്ക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. മര്‍ദ്ദനമേറ്റ രേഷ്മ സുല്‍ത്താന എന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Also Read: ‘എന്റെ പേരില്‍ നവമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കരുത്’; പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളെന്നും വി.എസ്


ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. രാത്രി വൈകിയപ്പോള്‍ രേഷ്മ വൈഫൈ ഓഫ് ചെയ്തതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്നാണ് ഇയാള്‍ ക്രൂരമായി രേഷ്മയെ മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരെ രേഷ്മ സുല്‍ത്താനയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൂന്നു കുട്ടികളുടെ അമ്മ കൂടിയാണ് രേഷ്മ.


Don”t Miss: ഇത് പുതിയ തുടക്കത്തിന്റെ വെടിയൊച്ച; ഉപയോഗിച്ച ബുള്ളറ്റുകള്‍ക്കു മാത്രമായി ‘വിന്റേജ്’ ഷോറൂം അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്


നെഞ്ചിലും മുഖത്തും തലയിലും പരുക്കേറ്റ രേഷ്മയെ സമീപമുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രേഷ്മയും ഭര്‍ത്താവും തമ്മില്‍ മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പുതിയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതിനു മുന്‍പ് ഇവര്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കുമെന്നും പൊലീസ് അറിയിച്ചു.