| Wednesday, 29th July 2020, 12:34 pm

മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജോലി നഷ്ടപ്പെട്ടു; പച്ചക്കറി കച്ചവടം തുടങ്ങിയ യുവതിക്ക് ജോലി വാഗ്ദാനവുമായി സോനു സൂദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് പ്രതിസന്ധിക്കിടെ ജോലി നഷ്ടപ്പെട്ട യുവതിക്ക് സഹായവാഗ്ദാനവുമായി ബോളിവുഡ് നടന്‍ സോനു സൂദ്.  ശാരദ എന്ന ഹൈദരാബാദിലെ യുവതിക്കാണ് ജോലി നഷ്ടപ്പെട്ടത്. മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ടെക്കിയായിരുന്നു ഇവര്‍.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ഇവര്‍ പച്ചക്കറി കച്ചവടം തുടങ്ങുകയായിരുന്നു. ദിവസനേ പുലര്‍ച്ചെ നാലു മണിക്ക് എണീറ്റ് പച്ചക്കറി വാങ്ങി കച്ചവടം ചെയ്തു വരികയായിരുന്നു ഇവര്‍.

ശാരദയുടെ കഥ അതിവേഗം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ഇവരെ സഹായിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരാള്‍ ട്വിറ്ററില്‍ സോനു സൂദിനെ ടാഗ് ചെയ്യുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ ഇവരെ നേരിട്ട് കണ്ടിരുന്നെന്നും ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നുമാണ് സോനു സൂദ് ഇതിനു മറുപടി നല്‍കിയത്.

ലോക്ഡൗണ്‍ സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി പോയ അതിഥി തൊഴിലാളികളെ ജന്മനാട്ടിലെത്തിക്കുന്നതിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ സോനു സൂദ് ശ്രദ്ധ നേടിയിരുന്നു. കുടുങ്ങി പോയ തൊഴിലാളികള്‍ക്ക് വീടുകളിലെത്തി കുടുംബത്തെ സന്ദര്‍ശിക്കാന്‍ ബസ്സുകള്‍ ഏര്‍പ്പാടാക്കിയും മറ്റുമായിരുന്നു സോനു സൂദിന്റെ പ്രവര്‍ത്തനങ്ങള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more