| Saturday, 23rd December 2017, 8:24 pm

ദുര്‍ മന്ത്രവാദം; സ്വര്‍ണാഭരണങ്ങളും പണവും തട്ടിയ ആള്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: 3.5 ലക്ഷം രൂപയും 1.372 കിലോഗ്രാം സ്വര്‍ണാഭരണങ്ങളുമായി ഹൈദരാബാദില്‍ ദുര്‍മന്ത്രവാദി പിടിയില്‍. പോലീസിന്റെ ടാസ്‌ക് ഫോഴ്‌സാണ് ദുര്‍ മന്ത്രവാദിയായ സെയ്ദ് ഇസ്മായിലിനെ കസ്റ്റഡിയിലെടുത്തത്.

മന്ത്രവാദം വഴി രോഗങ്ങളില്‍ നിന്നും ദുഖ:ങ്ങളില്‍ നിനനും ജനങ്ങളെ മോചിപ്പിക്കുമെന്നാണ് സെയ്ദ് ഇസ്മായിന്റെ വാദം. ഐ.പി.സി സെക്ഷന്‍ 420, 384, 406 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ദൂര്‍മന്ത്രവാദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

“സയ്യിദ് ഇസ്മായില്‍ എസ്.എസ്.സി യിലെ പഠനത്തിന് ശേഷം ബന്‍ജാറയിലെ സാന്‍ഡ്‌വിച്ച് സ്റ്റോറില്‍ ജോലി ചെയ്തു, പിന്നീട് ഓട്ടോ ഡ്രൈവര്‍ ആയി. വീടുകളുടെ ഇന്റീരിയര്‍ ഡെക്കറേറ്ററായി ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇയാള്‍ ദുര്‍മന്ത്രവാദത്തിലേക്ക് തിരിഞ്ഞു.” പൊലീസ് ടാസ്‌ക് ഫോഴ്‌സ് കമ്മീഷണര്‍ പി. രാധാ കിഷന്‍ റാവു പറഞ്ഞു.

പ്രശ്‌നങ്ങളുമായി സമീപിക്കുന്നവരുടെ കയ്യില്‍ നിന്നും സ്വര്‍ണ്ണം ഊരി വാങ്ങിക്കുകയും ശേഷം 40 ദിവസത്തിന് ശേഷം തിരികെ വാങ്ങിക്കാന്‍ ആവശ്യപ്പെടുകയും അത് അണിയുന്നതോടെ രോഗം മാറുമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്.

എന്നാല്‍ സ്വര്‍ണ്ണം പിന്നീട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ വിവിധ ശാഖകളില്‍ പണയം വെക്കുകയും പണം വാങ്ങി ആഡംബര ജീവിതം നയിക്കുകയും ചെയ്യുകയായിരുന്നു ഇസ്മായീല്‍. നിരവധി ആളുകളില്‍ നിന്നും പണവും ഇയാള്‍ തട്ടിയിട്ടുണ്ട്.

പറ്റിക്കപ്പെട്ടചവരുടെ പരാതിയെ തുടര്‍ന്നാണ് ഇസ്മായീലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മണപ്പുറം ഫിനാന്‍സിന്റെ വിവിധ ശാഖകളില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.

We use cookies to give you the best possible experience. Learn more