ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരെ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 237 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. അര്‍ധസെഞ്ചുറികള്‍ നേടിയ കേദാര്‍ ജാദവിന്റെയും മഹേന്ദ്രസിങ് ധോണിയുടേയും കൂട്ടൂകെട്ടിന്റെ കരുത്തിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.
MS Dhoni finishes it off in style.
Kedar Jadhav (81*) and MS Dhoni (59*) hit half-centuries as #TeamIndia win by 6 wickets and take a 1-0 lead in the 5 match ODI series #INDvAUS pic.twitter.com/HHA7FfEDjZ
— BCCI (@BCCI) March 2, 2019
ജാദവ് 81 ഉം ധോണി 59 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജയത്തോടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (പൂജ്യം), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (45 പന്തില്‍ 44), രോഹിത് ശര്‍മ (66 പന്തില്‍ 37), അമ്പാട്ടി റായുഡു (19 പന്തില്‍ 13) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയ്ക്ക് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അര്‍ധസെഞ്ചുറി കുറിച്ച ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ കരുത്തിലാണ് ഓസീസ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. 76 പന്തുകള്‍ നേരിട്ട ഖവാജ, അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ രണ്ടും കേദാര്‍ ജാദവ് ഒരു വിക്കറ്റും വീഴ്ത്തി