| Monday, 29th June 2020, 9:03 am

'ഡാഡീ,എന്റെ ഹൃദയം നിലയ്ക്കുന്നതുപോലെ, എനിക്ക് ശ്വാസമെടുക്കാന്‍ കഴിയുന്നില്ല'; ആശുപത്രി അധികൃതര്‍ വെന്റിലേറ്റര്‍ വിച്ഛേദിച്ചതിനെ തുടര്‍ന്ന് കൊവിഡ് രോഗി ശ്വാസംമുട്ടി മരിച്ചതായി ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ മൂലം കൊവിഡ് രോഗി മരിച്ചതായി ആരോപണം. ഹൈദരാബാദ് ചെസ്റ്റ് ഹോസ്പിറ്റലിനെതിരെയാണ് മരിച്ച കൊവിഡ് രോഗിയുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മരിക്കുന്നതിന് മുന്‍പ് ഷൂട്ട് ചെയ്ത വീഡിയോയില്‍ ആശുപത്രി അധികൃതര്‍ ഓക്‌സിജന്‍ നിഷേധിച്ചതായി രോഗി പറയുന്നുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ആശുപത്രി അധികൃതരുടെ അനാസ്ഥയെക്കുറിച്ച് രോഗി വീഡിയോവില്‍ പറഞ്ഞിട്ടുണ്ടെന്ന് ബന്ധുക്കളും പറയുന്നുണ്ട്.

ജൂണ്‍ 24 നാണ് 35 വയസ്സുള്ള കൊവിഡ് രോഗിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. ചികിത്സ തുടരുന്നതിനിടെ മരിക്കുകയായിരുന്നു.

ആശുപത്രി അധികൃതര്‍ മൂന്നുമണിക്കൂറോളം വെന്റിലേറ്റര്‍ വിച്ഛേദിക്കുകയും കാരണം ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ആവശ്യത്തിനുള്ളത് കിട്ടിക്കഴിഞ്ഞെന്ന് പറഞ്ഞതായും വീഡിയോയില്‍ പറയുന്നുണ്ട്.

” എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല … ഞാന്‍ അപേക്ഷിച്ചെങ്കിലും കഴിഞ്ഞ മൂന്ന് മണിക്കൂറോളം അവര്‍ ഓക്‌സിജന്‍ തന്നിട്ടില്ല. എനിക്ക് ഇനിയൊരിക്കലും ശ്വസിക്കാന്‍ കഴിയില്ല ഡാഡി, ഇതെന്റെ ഹൃദയം നിലച്ചതുപോലെയാണ്… ബൈ ഡാഡി. എല്ലാവരോടും വിട, ഡാഡി , ‘സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കിട്ട വീഡിയോയില്‍ അദ്ദേഹം പറയുന്നത് കാണാം.

മകന്‍ മരിച്ചതിന് ശേഷം മാത്രമാണ് താന്‍ വീഡിയോ കണ്ടതെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞു. തന്റെ മകന് സംഭവിച്ചത് മറ്റൊരാള്‍ക്കും സംഭവിക്കരുതെന്ന് പറഞ്ഞ അദ്ദേഹം എന്തുകൊണ്ടാണ് തന്റെ മകന് ഓക്‌സിജന്‍ നിഷേധിച്ചതെന്നും ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more