| Thursday, 11th November 2021, 12:22 am

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; ഹൈദരാബാദ് സ്വദേശി പെണ്‍കുട്ടിയെ 18 തവണ കുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഹൈദരാബാദില്‍ യുവാവ് യുവതിയെ 18 തവണ കുത്തി പരിക്കേല്‍പ്പിച്ചു. വിവാഹം കഴിക്കുന്നതിന് വിസമ്മതിച്ചത് കൊണ്ടാണ് പെണ്‍കുട്ടിയെ യുവാവ് കുത്തിയത്.

ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. ഹൈദരാബാദിലെ ഹസ്തിനപുരത്ത് തന്റെ താമസസ്ഥലത്ത് വെച്ചാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.

ഹൈദരാബാദ് സ്വദേശിയായ ബസവരാജ് എന്നയാളാണ് സിരിഷ എന്ന പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചത്. 2 മാസം മുമ്പ് പെണ്‍കുട്ടിയുടെ വിവാഹനിശ്ചയം മറ്റൊരു യുവാവുമായി കഴിഞ്ഞതാണ് അക്രമത്തിലേക്ക് യുവാവിനെ നയിച്ചതെന്നാണ് സൂചന.

യുവാവിനെ പൊലീസ് കസറ്റഡിയില്‍ എടുത്തിട്ടുണ്ട്. പരിക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

രണ്ട് പേരും ദൗലാതാബാദ് സ്വദേശികളാണ്. ഇരുവരും മുമ്പ് ഇഷ്ടത്തിലായിരുന്നെന്നും പിന്നീട് സിരിഷ പിന്മാറിയത് കാരണം യുവാവ് ആക്രമിക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Hyderabad man stabbed woman 18 times after she refused to marry him

Latest Stories

We use cookies to give you the best possible experience. Learn more