ഹസരങ്ക പടിയിറങ്ങി, രാജസ്ഥാന്‍ റാഞ്ചാനിരുന്നവനെ പൊക്കി ഹൈദരബാദ്
Sports News
ഹസരങ്ക പടിയിറങ്ങി, രാജസ്ഥാന്‍ റാഞ്ചാനിരുന്നവനെ പൊക്കി ഹൈദരബാദ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th April 2024, 12:36 pm

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്റ്റാര്‍ സ്പിന്നര്‍ ആയിരുന്നു വനിന്ദു ഹസരങ്ക. 50 ലക്ഷം രൂപക്ക് ആയിരുന്നു താരത്തെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. എന്നാല്‍ പരിക്കു കാരണം താരത്തിന് സീസണ്‍ മുഴുവന്‍ നഷ്ടപ്പെടും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഇതോടെ താരത്തിന് പകരക്കാരനായി ശ്രീലങ്കന്‍ ലെഗ് സ്പിന്നര്‍ വിജയകാന്ത് വ്യാസകാന്തിനെ ഹൈദരാബാദ് സ്വന്തമാക്കിയിരിക്കുകയാണ്. ഏപ്രില്‍ 9നാണ് 22 കാരനായ താരം ഫ്രാഞ്ചൈസിയില്‍ ഒപ്പുവെച്ചത്.

2023 ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കയെ താരം പ്രതിനിധീകരിച്ചിരുന്നു. കൂടാതെ ഇന്റര്‍നാഷണല്‍ ലീഗ് ടി-ട്വന്റിയില്‍ മികച്ച പ്രകടനമാണ് എം.ഐ എമിറേറ്റ്‌സിന് വേണ്ടി താരം കാഴ്ചവെച്ചത്. മാത്രമല്ല ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ മഹേല ജയവര്‍ദ്ധനയുടെ മേല്‍നോട്ടത്തില്‍ ചാറ്റൊഗ്രാം ചലഞ്ചേഴ്‌സിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

സത്യത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഹെഡ് കോച്ച് കുമാര്‍ സംഗക്കാര വിജയകാന്തിനെ കഴിഞ്ഞവര്‍ഷം ഫ്രാഞ്ചൈസിയുടെ നെറ്റ്‌സ് ബൗളര്‍ ആയി കൊണ്ടുവന്നിരുന്നു. താരത്തെ ടീമില്‍ എടുക്കാനായി ശ്രമവും ഉണ്ടായിരുന്നു. എന്നാല്‍ ഹൈദരാബാദിന്റെ ബൗളിങ് കോച്ച് മുത്തയ്യ മുരളീധരന്‍ നിലവില്‍ സ്പിന്നറെ ടീമില്‍ എത്തിച്ചിരിക്കുകയാണ്.

താരം 33 ടി-ട്വന്റികളില്‍ നിന്ന് 42 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 6.76 ഇക്കണോമിയിലാണ് താരത്തിന്റെ പ്രകടനം.

Content Highlight: Hyderabad has replacement  Wanindu Hasaranga