പരീക്ഷയ്ക്കു ശേഷം വിവാഹം ഉറപ്പിച്ചു; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ ആണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി
Crime
പരീക്ഷയ്ക്കു ശേഷം വിവാഹം ഉറപ്പിച്ചു; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ ആണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th March 2018, 8:37 pm

ഹൈദരാബാദ്: വിവാഹം ഉറപ്പിച്ചു എന്നറിഞ്ഞതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ ആണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. 72 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി ഇപ്പോള്‍ ഉസ്മാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്.

പെണ്‍കുട്ടിയോട് മുന്‍പ് ആണ്‍കുട്ടി വിവാഹാഭ്യാര്‍ത്ഥന നടത്തിയിരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സാഹചര്യത്തില്‍ പെണ്‍കുട്ടിക്ക് അമ്മ മറ്റൊരു വിവാഹം നിശ്ചയിച്ചതാണ് ആണ്‍കുട്ടിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.

 

 

പെണ്‍കുട്ടി വീട്ടില്‍ തനിച്ചായ സമയത്ത് അവിടെയെത്തി “മറ്റാരെയെങ്കിലും വിവാഹം ചെയ്യാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നു” എന്നു ചോദിച്ച് ശാരീരീകമായി ഉപദ്രവിക്കുകയും ശേഷം മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് വെള്ളം ഒഴിച്ച് തീ അണച്ച ശേഷം പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ആണ്‍കുട്ടിക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അമ്പര്‍പേട്ട് പൊലീസ് സ്റ്റേഷനു കീഴിലുള്ള ഗോള്‍നാക്കയിലാണ് സംഭവം നടന്നത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തിനു പിന്നാലെയാണ് ഇത്.

 


Also Read: 

 

ദല്‍ഹി-കൊല്‍ക്കത്ത എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; യാത്രക്കാരെ തിരിച്ചിറക്കി

അഴിമതി: 2017ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ 26,000ത്തിലധികം പരാതികള്‍