ഹൈദരാബാദ്: രണ്ടാഴ്ചയ്ക്കിടെ ഹൈദരാബാദില്‍ കൊവിഡ് ബാധിച്ചത് 79 ഡോക്ടര്‍മാര്‍ക്ക്.
ഏറ്റവും ഒടുവില്‍ ശനിയാഴ്ച നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 4 ഡോക്ടര്‍മാര്‍ക്കും 3 പാരാമെഡിക്‌സിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
” ഒസ്മാനിയ മെഡിക്കല്‍ കോളേജിലെ 49 ഡോക്ടര്‍മാര്‍ക്കും എന്‍.ഐ.എം.എസിലെ 26 ഡോക്ടര്‍മാര്‍ക്കും ഗാന്ധി മെഡിക്കല്‍ കോളേജിലെ 4 പേര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ ആവശ്യമുണ്ട്.,” എന്‍.ഐ.എം.എസ് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജി ശ്രീനിവാസ് പറഞ്ഞു.
നഗരത്തിലെ പ്രധാനപ്പെട്ട മൂന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് അതീവ ഗൗരവത്തോടെ കാണണമെന്നാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കാര്‍ കൃത്യമായി പരിശോധന നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നില്ലെന്നും സുരക്ഷ ഒരുക്കുന്നില്ലെന്നുമാണ് ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുള്ള പരാതി. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗുണമേന്മ ഉള്ള പി.പി.ഇ കിറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ കിറ്റുകള്‍ നല്‍കുമെന്നും തെലങ്കാന ആരോഗ്യ മന്ത്രി പറഞ്ഞു.
ഡോക്ടര്‍മാര്‍ക്കിടയില്‍ കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 3469 ആളുകള്‍ക്കാണ് തെലങ്കാനയില്‍ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.