'അവളെ പിരിയാന്‍ തനിക്കാവില്ല; ഒരു ശ്മശാനത്തിനും വിട്ടുകൊടുക്കാന്‍ കഴിയില്ല'; ഭാര്യയുടെ മൃതദേഹത്തിനൊപ്പം ഭര്‍ത്താവ് കഴിഞ്ഞത് 6 ദിവസം
World
'അവളെ പിരിയാന്‍ തനിക്കാവില്ല; ഒരു ശ്മശാനത്തിനും വിട്ടുകൊടുക്കാന്‍ കഴിയില്ല'; ഭാര്യയുടെ മൃതദേഹത്തിനൊപ്പം ഭര്‍ത്താവ് കഴിഞ്ഞത് 6 ദിവസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th May 2017, 3:30 pm

ലണ്ടന്‍: ഭാര്യയെ പിരിയാനുള്ള വിഷമത്തില്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 6 ദിവസം. യു.കെ സ്വദേശിയായ റസ്സല്‍ ഡോവിഡ് എന്ന വ്യക്തിയാണ് ഭാര്യ വിന്‍ഡി ഡേവിസണ്‍ന്റെ മൃതദേഹത്തിനൊപ്പം ആറു ദിവസം ബെഡ് റൂമില്‍ കഴിഞ്ഞത്.


Also read പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ കുരച്ചോളുവെന്ന് ഗോപീ സുന്ദറിന്റെ പോസ്റ്റ്; വൈറലായി ആരാധകന്റെ മറുപടി 


ക്യാന്‍സര്‍ ബാധിച്ചാണ് അമ്പത് കാരിയായ വിന്‍ഡി ഡേവിസണ്‍ മരണപ്പെത്. പത്ത് വര്‍ഷത്തോളം അസുഖത്തോട് മല്ലിട്ടശേഷമായിരുന്നു വിന്‍ഡിയുടെ മരണം. വിന്‍ഡി മരിച്ചെന്ന് മനസിലായ റസ്സല്‍ മൃതദേഹം സംസ്‌കരിക്കാന്‍ വിട്ടുകൊടുക്കാതെ സ്വന്തം ബെഡ്റൂമില്‍ സൂക്ഷിക്കുകയായിരുന്നു.

 

ഇതേ റൂമില്‍ തന്നെയായിരുന്നു ഇയാള്‍ ഇത്രയും ദിവസം കിടന്നുറങ്ങിയതും. ഡോക്ടര്‍ വന്ന് മരണം സ്ഥിരീകരിച്ച് നിയമപരമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം ഡെര്‍ബിഷയറിലുള്ള വീട്ടില്‍ സൂക്ഷിക്കാന്‍ ഇയാള്‍ തീരുമാനിച്ചത്.

തന്റെ നാലുമക്കളോടൊപ്പം മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിക്കുകയാണെന്നായിരുന്നു ഇദ്ദേഹം ഡോക്ടറിനോട് പറഞ്ഞത്. ഭാര്യയുടെ മൃതദേഹത്തെ കുളിപ്പിക്കാനും പുത്തന്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കാനും റസ്സല്‍ ഈ കാലയളവില്‍ മറന്നിരുന്നില്ല.


Dont miss മക്കള്‍ നാണംകെടരുതെന്നു കരുതി സ്വന്തം ജോലി മറച്ചു വെച്ച അച്ഛനെ മാറോടടക്കി മൂന്ന് പെണ്‍മക്കള്‍; ലോകത്തിലെ ഏറ്റവും വലിയ ധനികനെ പരിചയപ്പെടുത്തി സോഷ്യല്‍ മീഡിയ 


“അവളെ ഒരു മോര്‍ച്ചറിക്കോ ശ്മശാനത്തിനോ വിട്ടുകൊടുക്കാന്‍ തനിക്കിഷ്ടമല്ല, അവള്‍ സ്വന്തം വീട്ടില്‍ സ്വസ്ഥമായി ഉറങ്ങിക്കോട്ടെ”യെന്നായിരുന്നു റസ്സലിന്റെ വാക്കുകള്‍. “അവള്‍ വളരെ സമാധാന പൂര്‍വ്വമായിരുന്നു മരണപ്പെട്ടത്. വളരെ ശാന്തമായിരുന്നു ആ നിമിഷം, യാതൊരു വേദനയും അനുഭവിക്കാതെ. അവള്‍ സുന്ദരിയാണ്, യാതൊരു മേക്കപ്പോ മറ്റ് കാര്യങ്ങളോ അവള്‍ ജീവിച്ചിരുന്നപ്പോള്‍ ചെയ്തിരുന്നില്ല” റസ്സല്‍ പറഞ്ഞു.

 

2006ല്‍ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്നതിനിടയിലാണ് വിന്‍ഡി ക്യാന്‍സര്‍ ബാധിതയാണെന്നറിയുന്നത്. കഴുത്തിനായിരുന്നു രോഗം. രോഗം സ്ഥിരീകരിച്ചപ്പോള്‍ പ്രകൃതി ചികിത്സ പിന്തുടരുകയും ചെയ്തു. രോഗം ബാധിച്ചെങ്കിലും വിന്‍ഡിയുടെ സന്തോഷങ്ങള്‍ക്ക് കൂടെ നില്‍ക്കുന്ന ഭര്‍ത്താവായിരുന്നു റസ്സല്‍.


You must read this സെന്‍കുമാര്‍ പണി തുടങ്ങി; ബെഹ്‌റ പുറത്തിറക്കിയ ഉത്തരവുകള്‍ റദ്ദാക്കി: എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന ബെഹ്‌റയുടെ നിര്‍ദേശവും അന്വേഷിക്കും 


ഭാര്യയെയും കൊണ്ട് യൂറോപ്പ് മുഴുവന്‍ ചുറ്റിസഞ്ചരിച്ച റസ്സല്‍ അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രതീക്ഷക്ക് വകയില്ലെന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴെ മരണം വീട്ടില്‍ വെച്ചായിരിക്കണമെന്ന് റസ്സല്‍ തീരുമാനിക്കുകയായിരുന്നു. മരണത്തോടുള്ള ആളുകളുടെ മനോഭാവം മാറ്റുകയെന്നതും തന്റെ ചിന്തയിലുണ്ടായിരുന്നെന്ന് റസ്സല്‍ പറയുന്നു.