[]താനെ: ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ വെച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മുംബൈയിലെ ഭയന്തറിലാണ് സംഭവം. ഗിരീഷ് കോത്തെ എന്ന 27കാരനാണ് അറസ്റ്റിലായത്. ഭാര്യയായ മധുവന്തിയെ (30) കൊന്ന് മൂന്ന് കഷ്ണങ്ങളാക്കി ഇയാള്‍ സ്വന്തം ഫഌറ്റില്‍ സൂക്ഷിക്കുകയായിരുന്നു.
മൂന്നാക്കി മുറിച്ച മൃതദേഹത്തിന്റെ രണ്ട് ഭാഗങ്ങള്‍ പ്ലാസ്റ്റിക് ടേപ്പില്‍ പൊതിഞ്ഞ് ഫ്രിഡ്ജിലും ഒരു ഭാഗം കിടപ്പുമുറിയിലും സൂക്ഷിച്ചു.
പിന്നീട് മൃതദേഹം പുറത്ത് കൊണ്ട് പോയി കളയാന്‍ വേണ്ടി ഗിരീഷ് പരിചയക്കാരനായ ഓട്ടോ ഡ്രൈവറെ വിളിക്കുകയായിരുന്നു.
ഇയാളാണ് വിവരം പോലീസിലറിയിച്ചത്. പോലീസെത്തി മൃതദേഹ ഭാഗങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
സാമ്പത്തിക പ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും നിരന്തരം വഴക്ക് കൂടിയിരുന്നു. ഇതായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ഗിരീഷ് മൊഴി മാറ്റി പറയുന്നതിനാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
2011ലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. ഇന്തോ ഫ്രഞ്ചുകാരിയായ മധുവന്തിക്ക് ഗിരീഷില്‍ രണ്ട് വയസ്സായ ഒരു മകനുമുണ്ട്. ഈ കുട്ടി കോത്തെയുടെ അമ്മയോടൊപ്പമാണ് കഴിയുന്നത്.