അമേരിക്ക: സാത്താനെ ആരാധിച്ചെന്നാരോപിച്ച് 21 വര്‍ഷം തടവിലിട്ട ദമ്പതികള്‍ക്ക് നിരപരാധിത്വം തെളിഞ്ഞപ്പോള്‍ 34 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. അമേരിക്കയിലെ ടെകസാസിലെ കെല്ലര്‍ ദമ്പതികള്‍ക്കാണ് കോടതിയുടെ വൈകിയുള്ള നീതി.
1992 ലാണ് ഫ്രാന്‍ കെല്ലര്‍ക്കും (67) ഭര്‍ത്താവ് ഡാന്‍ കെല്ലര്‍ക്കുമെതിരെ (75) കുട്ടികളെ സാത്താന്‍സേവക്ക് ഉപയോഗിച്ചെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ സ്രാവുകളുള്ള വെള്ളത്തിലേയ്ക്ക് വലിച്ചെറിഞ്ഞു, അവരെ വെടി വച്ചു, തലയറുത്തു, ലൈംഗികമായി പീഡിപ്പിച്ചു എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് ഇവര്‍ക്കതിരെ ഉയര്‍ന്നിരുന്നത്.
എന്നാല്‍ 2013ല്‍ ഇവരെ കോടതി നിരപരാധികളാണെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു. തുടര്‍ന്നാണ് കോടതി ഇവര്‍ക്ക് ഏകദേശം 21 കോടി ഇന്ത്യന്‍ രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധിക്കുകയായിരുന്നു.
1989ല്‍ കെല്ലര്‍ ദമ്പതികള്‍ കുട്ടികള്‍ക്കായി ഒരു ഡേ കെയര്‍ സെന്റര്‍ തുടങ്ങിയിരുന്നു. ഇവിടുത്തെ കുട്ടികളെയാണ് സാത്താന്‍ സേവക്ക് ഉപയോഗിച്ചു എന്നായിരുന്നു ആരോപണം