| Sunday, 23rd February 2020, 7:11 pm

'പാകിസ്താനികള്‍ എന്ന് വിളിക്കുന്നത് വേദനിപ്പിക്കുന്നു' സുപ്രീം കോടതിയോട് ഷാഹീന്‍ബാഗ് സമരക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തങ്ങളെ പാകിസ്താനികള്‍ എന്ന് വിളിക്കുന്നത് വേദനിപ്പിക്കുന്നുവെന്ന് പൗരത്വ ഭേദഗതിക്കെതിരെ ഷാഹീന്‍ ബാഗില്‍ പ്രതിഷേധം നടത്തുന്ന സ്ത്രീകള്‍. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സംഘത്തെ സഹായിക്കാന്‍ വേണ്ടി സുപ്രീം കോടതി നിയോഗിച്ച വിവരാവകാശ കമ്മീഷന്‍ മുന്‍ തലവന്‍ വജാഹത്ത് ഹബീബുള്ള നല്‍കിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ പൗരരായതില്‍ അഭിമാനിക്കുന്നവരാണ് സമരം ചെയ്യുന്ന സ്ത്രീകളെന്നും ദേശവിരുദ്ധര്‍, പാകിസ്താനികള്‍, പുറം ദേശക്കാര്‍ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ പല പ്രസംഗങ്ങളിലും ചില മാധ്യമങ്ങളിലും ഇവര്‍ക്കെതിരെ ഉപയോഗിക്കുന്നതില്‍ അവര്‍ക്ക് വളരെയധികം വിഷമുണ്ടെന്നുമാണ് സത്യവാങ് മൂലത്തില്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഈ രാജ്യത്തെ പൗരന്‍മാരായതില്‍ അഭിമാനിക്കുന്നവരായിട്ടും രാജ്യദ്രോഹികള്‍, പുറത്തു നിന്നുള്ളവര്‍, പാകിസ്താനികള്‍, വിശ്വാസ വഞ്ചകര്‍ എന്നിങ്ങനെ പല പ്രംസംഗങ്ങളിലും ചില മാധ്യമങ്ങളിലും അവരെ ചിത്രീകരിക്കുന്നതില്‍ അവര്‍ക്ക് അതിയായ വിഷമമുണ്ട്,’ സ്ത്യവാങ് മൂലത്തില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിയുള്ള ഹരജികള്‍ എത്രയും വേഗം പരിഗണിക്കണമെന്നും സത്യവാങ് മൂലത്തില്‍ പറയുന്നുണ്ട്.

ഷാഹീന്‍ബാഗ് സമരക്കാരമായി സര്‍ക്കാര്‍ ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും നില്‍ക്കുന്നില്ലെന്നും ഷാഹീന്‍ ബാഗ് കോളനിക്കു ഇടയിലാണ് പ്രതിഷേധം എന്നത് പ്രതിഷേധക്കാരെ സംബന്ധിടത്തോളം സുരക്ഷിതമാണ്. അതിനാലാണ് അവിടെ സമരം ചെയ്യാന്‍ തീരുമാനിച്ചതെന്നും സത്യവാങ് മൂലത്തില്‍ ആ പ്രദേശത്തെക്കുള്ള അഞ്ചിടങ്ങളില്‍ റോഡ് തടസപ്പെടുത്തിയിരിക്കുന്നത് ദല്‍ഹി പൊലീസാണെന്നുമാണ് സത്യവാങ് മൂലത്തില്‍ ഉള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും. രണ്ടു മാസം പിന്നിട്ട ഷാഹീന്‍ബാഗിലെ സമരവേദി മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി മൂന്നംഗ മധ്യസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു.

മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡേ, സാധന രാമചന്ദ്രന്‍,എന്നിവരെയാണ് മധ്യസ്ഥ ചര്‍ച്ചക്ക് ഹബീബുള്ളയെ കൂടാതെ സുപ്രീം കോടതി നിയോഗിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more