| Wednesday, 12th September 2018, 8:11 am

അമേരിക്കന്‍ തീരം ശക്തമായ ചുഴലിക്കാറ്റ് ഭീഷണിയില്‍; 15 ലക്ഷം പേര്‍ക്ക് മുന്നറിയിപ്പ് നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തീരം ശക്തമായ ചുഴലിക്കാറ്റ് ഭീഷണിയില്‍. മൂന്ന് പതിറ്റാണ്ടിനിടെ ഉണ്ടാവാന്‍ ഇരിക്കുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണ് വരാനിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് 15 ലക്ഷം പേര്‍ക്ക് ഒഴിഞ്ഞ് പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫ്‌ലോറന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ കരയിലെത്തുമെന്നാണ് വിലയിരുത്തല്‍.


ALSO READ: ലോകകപ്പ് ഫൈനലിസ്റ്റുകളെ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയിന്‍


മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തിലുള്ള ചുഴലിക്കാറ്റ് കരയിലെത്തുമ്പോള്‍ കൂടുതല്‍ വേഗത് കൈവരിച്ചേക്കും. അമേരിക്കയിലെ സൗസ്ത്ത് കാരലൈന സ്റ്റേറ്റ് അതിര്‍ത്തിയിലായിരിക്കും ചുഴലിക്കാറ്റ് ആദ്യമെത്തുക.



ഇവിടെ 10 ലക്ഷം പേര്‍ക്കും, നോര്‍ത്ത് കാരലൈനയില്‍ 2.5 ലക്ഷം പേര്‍ക്കും, വെര്‍ജീനിയയില്‍ 2.45 ലക്ഷം പേര്‍ക്കും ഒഴിഞ്ഞ് പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ALSO READ: ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് പുറത്തിറക്കി; എതിര്‍പ്പുള്ളവര്‍ സമ്മതമല്ലെന്ന് ഒപ്പിട്ട് നല്‍കണം


കൊടുങ്കാറ്റ് കൂടാതെ കനത്ത മഴയ്ക്കും, കടല്‍ ക്ഷോഭത്തിനും സാധ്യതകളുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.മധ്യ അറ്റ്‌ലാന്റിക് മേഖലയില്‍ പ്രളയഭീതിയുമുണ്ട്.

We use cookies to give you the best possible experience. Learn more