ഹംഗറിയില്‍ അഭയാര്‍ത്ഥിയെ ചവിട്ടി വീഴ്ത്തിയ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസ്
Daily News
ഹംഗറിയില്‍ അഭയാര്‍ത്ഥിയെ ചവിട്ടി വീഴ്ത്തിയ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th September 2016, 12:53 pm

ഹംഗറി-സെര്‍ബിയ അതിര്‍ത്തിയില്‍ മകനെയും കൂട്ടി പ്രാണരക്ഷാര്‍ത്ഥം ഓടിയ സിറിയക്കാരനായ ഒസാം അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഗദാബിനെയാണ് പെട്രോ ചവിട്ടി വീഴ്ത്തിയിരുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ പെട്രോക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

ബ്യുഡാപെസ്റ്റ്:   ഹംഗേറിയന്‍ അതിര്‍ത്തിയില്‍ അഭയാര്‍ത്ഥിയെയും മകനെയും ചവിട്ടി വീഴ്ത്തിയ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസ്. അപമര്യാദയായി പെരുമാറിയതിനാണ് എന്‍.1 ടിവി മാധ്യമപ്രവര്‍ത്തകയായ പെട്രോ ലാസ്ലോക്കെതിരെ കേസ്. അതേ സമയം സംഭവം വംശീയ കുറ്റകൃത്യമായി കാണാനാവില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

ഹംഗറി-സെര്‍ബിയ അതിര്‍ത്തിയില്‍ മകനെയും കൂട്ടി പ്രാണരക്ഷാര്‍ത്ഥം ഓടിയ സിറിയക്കാരനായ ഒസാം അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഗദാബിനെയാണ് പെട്രോ ചവിട്ടി വീഴ്ത്തിയിരുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ പെട്രോക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

syria

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഹംഗറിയിലെ വലതുപക്ഷ ചാനലായ എന്‍.1 ടിവി പെട്രോയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. താന്‍ ഹൃദയമില്ലാത്തവളല്ലെന്നും  തന്റെ തെറ്റായ പ്രവൃത്തി ജോലി നഷ്ടപ്പെട്ടെന്നും പെട്രോ പിന്നീട് പറഞ്ഞിരുന്നു.

അതേസമയം പെട്ര കാല്‍വെച്ചു വീഴ്ത്തിയ  അബ്ദുള്‍ മുഹ്‌സിന് സ്‌പെയിനില്‍ താമസസ്ഥലവും മാഡ്രിഡിലെ ഫുട്‌ബോള്‍ ക്ലബില്‍ കോച്ചായി ജോലിയും ലഭിച്ചിരുന്നു.

അഭയാര്‍ത്ഥികളെ ഏറ്റവും കൂടുതല്‍ ചെറുത്ത് നിന്ന രാഷ്ട്രങ്ങളിലൊന്നായിരുന്ന ഹംഗറി. തങ്ങളുടെ രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളെ ടിയര്‍ ഗ്യാസും ജലപീരങ്കിയുമുപയോഗിച്ചാണ് ഹംഗറി പ്രതിരോധിച്ചിരുന്നത്. ഹംഗറിയുടെ നടപടിക്കെതിരെ ഐക്യരാഷ്ട്ര സഭയടക്കം രംഗത്തു വന്നിരുന്നു.