അഭയാര്‍ത്ഥികളെ പോലീസിനു മുന്നില്‍ കാലുവെച്ച് വീഴ്ത്തിയിടുന്ന മാധ്യമ പ്രവര്‍ത്തകയുടെ ദൃശ്യം വൈറലാകുന്നു
Daily News
അഭയാര്‍ത്ഥികളെ പോലീസിനു മുന്നില്‍ കാലുവെച്ച് വീഴ്ത്തിയിടുന്ന മാധ്യമ പ്രവര്‍ത്തകയുടെ ദൃശ്യം വൈറലാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th September 2015, 9:54 am

hungery-2ഹംഗറി: പോലീസുകാരില്‍ നിന്നും രക്ഷപ്പട്ടോടുന്ന വയോധികനായ അഭയാര്‍ത്ഥിയെ കാലുവെച്ച് വീഴ്ത്തിയിടുന്ന ഹംഗേറിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ ദൃശ്യം വൈറലാകുന്നു. റോസ്‌കെ അഭയാര്‍ത്ഥിക്യാമ്പില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ ഹംഗേറിയന്‍- സെര്‍ബിയന്‍ അതിര്‍ത്തിയിലെ വയല്‍ കടക്കുന്നത് പോലീസ് തടയാന്‍ ശ്രമിക്കവെയാണ് സംഭവം.

ഒരു കുട്ടിയേയും എടുത്ത് പോലീസുകാരന്റെ പിടിയില്‍ നിന്നും കുതറിയോടുന്ന ഒരു വൃദ്ധനെ ഈ മാധ്യമ പ്രവര്‍ത്തക തന്റെ കാല്‍ വെച്ച് തള്ളിയിടുന്ന ഞെട്ടിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ഹംഗേറിയന്‍ ടി.വി ചാനലായ എന്‍വണ്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകയാണ് ഈ യുവതി. വീഡിയോ ദൃശ്യം പുറത്ത് വന്നയുടന്‍ തന്നെ ഈ സ്ത്രീയെ ചാനലില്‍ നിന്നും പുറത്താക്കി.

സംഭവത്തില്‍ സോഷ്യല്‍ മീഡിയിയിലും ശക്തമായി അപലപിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ പെരുമാറ്റത്തെ ദയനീയമെന്നും ലജ്ജാവഹമാണെന്നുമാണ് സോഷ്യല്‍ മീഡിയ വിലയിരുത്തിയത്.

പശ്ചിമ യൂറോപില്‍ തങ്ങളെ സ്വീകരിക്കാന്‍ തയ്യാറായ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഈ അഭയാര്‍ത്ഥികളെ തടയാന്‍ ഹംഗറിയില്‍ നിന്നും ശ്രമങ്ങളുണ്ടാകുന്നുണ്ട്. നിരവധി അഭയാര്‍ത്ഥികള്‍ അതിര്‍ത്ഥികളില്‍ കുടുങ്ങിപോയിട്ടുമുണ്ട്. ഇങ്ങനെ അതിര്‍ത്തിയില്‍ കുടുങ്ങിപോയ അഭയാര്‍ത്ഥികള്‍ തിരിച്ച് സെര്‍ബിയയിലേക്ക് മടങ്ങന്‍ തുടങ്ങിയതോടെയാണ് രംഗം വഷളായത്.

hungeryഈ വര്‍ഷം 167,000 ഓളം അഭയാര്‍ത്ഥികളാണ്. നിയമവിരുദ്ധമായി ഹംഗറിയില്‍ പ്രവേശിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും റോസ്‌കെ പ്രദേശം വഴിയാണ് പ്രവേശിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച നിയമിരുദ്ധ കുടിയേറ്റം കുറ്റകരമായി കണ്ടുകൊണ്ടുള്ള  ഒരുകൂട്ടം അഭയാര്‍ത്ഥി വിരുദ്ധ നിയമങ്ങള്‍ ഹംഗറി പാര്‍ലമന്റെ് അംഗീകരിച്ചിരുന്നു. സെപ്റ്റംബര്‍ 15 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരാനാണ് സാധ്യത.