അഹമ്മദാബാദ്: കൊവിഡിനെ പ്രതിരോധിക്കാന്‍ ഗുജറാത്തില്‍ നൂറിലധികം പേര്‍ പങ്കെടുത്ത പൂജ സംഘടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ നാവാപുര ജില്ലയിലെ സാനന്ദ് താലൂക്കിലാണ് സംഭവം.
സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത പൂജയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പൂജയ്ക്ക് നേതൃത്വം നല്‍കിയ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രാമമുഖ്യന്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,06,65,148 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
गुजरात के साणंद के मंदिर में हज़ारों लोग जल चढ़ाने के लिए इकट्ठा हुए. सोशल डिस्टेंसिंग और कोरोना प्रोटोकॉल की धज्जियां उड़ाते दिखे लोग. वीडियो वायरल होने के बाद पुलिस हरकत में आई और 23 लोगों को इस मामले में गिरफ़्तार किया. pic.twitter.com/U8hIHeztWG
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 25 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3780 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 34 ലക്ഷത്തിലധികം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
അതേസമയം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വൈറസിന് തുടര്‍ ജനിതകമാറ്റങ്ങളുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
വാക്സിന്‍ കാലാകാലങ്ങളില്‍ പുതുക്കേണ്ടിവരുമെന്നും കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ശക്തമാണെന്ന് കേന്ദ്രം നിരീക്ഷിച്ചു. കേരളമടക്കം 12 സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയ്ക്കും മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക