കൊല്‍ക്കത്ത: ബംഗാളിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിപട്ടികയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ്.
സ്ഥാനാര്‍ത്ഥിപട്ടികയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നില്‍ പ്രതിഷേധ റാലി നടത്തി.
മുന്‍ തൃണമൂല്‍ നേതാക്കളെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളാക്കിയതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ അപ്രതീക്ഷിതമായി കൊല്‍ക്കത്തയില്‍ എത്തിയ ദിവസം തന്നെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതും.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഓഫീസിന് പുറത്തുനിന്നുള്ള നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. നൂറുകണക്കിന് ആളുകളാണ് ഇരച്ചെത്തിയത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഒരു വലിയ പൊലീസ് സംഘത്തെ നിയോഗിച്ചു. ജില്ലകളിലെ നിരവധി ബി.ജെ.പി ഓഫീസുകള്‍ കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Hundreds Protest BJP Candidate List In Kolkata, Heckle Senior Leaders