ബെംഗളൂരു: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കര്‍ണാടകയില്‍ ഉഗാഡി ആഘോഷം.
ആന്ധ്രാപ്രദേശിലെ കര്‍നൂള്‍ ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങളിലാണ് ജനക്കൂട്ടം മാസ്‌കുകള്‍ ഇല്ലാതെ പരസ്പരം തോളിലേറി ഉഗാഡി ആഘോഷിക്കുന്നത് കാണുന്നത്.
ഉഗാഡി ആഘോഷത്തിന്റെ ഭാഗമായ പരസ്പരമുള്ള ചാണകയേറിനിടെയാണ് ജനക്കൂട്ടം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പങ്കെടുത്തത്.
അതേസമയം, ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത 1701 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം പ്രതിദിനം 2000 വരെയാകാമെന്ന് ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ശംഭു കുമാര്‍ ഝാ പറഞ്ഞു. മുപ്പത് ലക്ഷത്തിലധികം പേരാണ് ഹരിദ്വാറില്‍ നടന്ന കുഭംമേളയില്‍ പങ്കെടുത്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക