ന്യൂദല്‍ഹി: യു.ജി.സിയുടെ പുതിയ നിര്‍ദേശം രാജ്യത്തെ കോളേജുകളില്‍ സംവരണ വിഭാഗത്തിലെ നിരവധി അധ്യാപകരുടെ ജോലിക്ക് ഭീഷണിയിലായ സാഹചര്യത്തില്‍ ഡല്‍ഹി യൂണിവേര്‍സിറ്റിയിലെ അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്ത്. “വെസ് ചാന്‍സലര്‍ ഗോ ഡൗണ്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി നൂറ് കണക്കിന് അധ്യാപകരാണ് തെരുവിലിറങ്ങിയത്.
രാജ്യത്തെ കോളേജുകളില്‍ അധ്യാപകരുടെ സംവരണ ഒഴിവുകള്‍ നിലവില്‍ നിശ്ചയിക്കുന്നത് കോളജ് പ്രകാരമാണ്. ഇത് തിരുത്തി ഡിപ്പാര്‍ട്ട്മെന്റ് പ്രകാരം ആക്കുവാനുള്ള ഉത്തരവ് യു.ജി.സി മാര്‍ച്ചില്‍ പുറപ്പെടുവിപ്പിച്ചിരുന്നു.
ഇങ്ങനെ ചെയ്യുമ്പോള്‍ ബനാറസ് യൂണിവേഴ്സിറ്റിയിലെ പട്ടികജാതി വിഭാഗത്തിലെ അധ്യാപകരുടെ എണ്ണം 59 ശതമാനം കുറയും, പട്ടികവര്‍ഗ്ഗം വിഭാഗത്തില്‍ 80 ശതമാനവും മറ്റ് പിന്നോക്ക വിഭാഗം 29 ശതമാനവും കുറയും. ബനാറസ് യൂണിവേഴ്സിറ്റി ഒരു ഉദാഹരണം മാത്രമാണ് മറ്റ് കോളജുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ചെറിയ ഡിപ്പാട്ട്മെന്റുകളിലെ അധ്യാപകരെയാണ് ഇത് കൂടുതല്‍ ബാധിക്കുക.
ഇതുവരെയുള്ള രീതിയനുസരിച്ച് ഒരു കോളജ് ഒരു യൂണിറ്റായി കണക്കാക്കിയിരുന്ന സ്ഥാനത്ത് ഒരു ഡിപ്പാട്ട്മെന്റ് ഒന്ന് എന്ന നിലക്കാണ് മാറ്റം. ഈ ഉത്തരവ് നടപ്പിലായാല്‍ അക്കാദമിക തലത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ സംവരണ വിഭാഗങ്ങളുടെ എണ്ണം ഗണ്യമായി കുറയും. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ മാത്രം 4000 അധ്യാപകരുടെ ജോലി നഷ്ടമാകുമെന്നാണ് ദല്‍ഹി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.